Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗാനമേളക്കിടെ വയോധികനെ...

ഗാനമേളക്കിടെ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
ഗാനമേളക്കിടെ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ
cancel
camera_alt

ശ്യാം ​കു​മാ​ർ

കൊ​ല്ലം: ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഗാ​ന​മേ​ള​ക്കി​ടെ വേ​ദി​ക്ക്​ മു​ന്നി​ൽ നൃ​ത്തം ചെ​യ്ത വ​യോ​ധി​ക​നെ ക​സേ​ര കൊ​ണ്ട്​ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ആ​ശ്രാ​മം കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ്യാം​കു​മാ​റാ​ണ് (40) കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 13ന്​ ​രാ​ത്രി 9.30നാ​ണ് സം​ഭ​വം. ഗാ​ന​മേ​ള​ക്കി​ടെ നൃ​ത്തം ചെ​യ്ത ബാ​ല​ച​ന്ദ്ര​ൻ നാ​യ​രെ ശ്യാം​കു​മാ​ർ അ​സ​ഭ്യം പ​റ​യു​ക​യും ക​സേ​ര കൊ​ണ്ട് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ൻ നാ​യ​രു​ടെ മു​ഖ​ത്ത് പ​രി​ക്കേ​ൽ​ക്കു​ക​യും പ​ല്ല് ഇ​ള​കി​പ്പോ​വു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം വി​വാ​ദ​മാ​യ​ത്. ആ​ക്രി ശേ​ഖ​രി​ച്ച്​ ജീ​വ​നോ​പാ​ധി ക​ണ്ടെ​ത്തു​ന്ന ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ കൊ​ല്ലം ന​ഗ​ര​ത്തി​ൽ വ​ഴി​യോ​ര​ത്ത്​ അ​ന്തി​യു​റ​ങ്ങു​ന്ന​യാ​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​വും പ്ര​തി​യെ പി​ടി​ക്കാ​ത്ത​തി​ൽ പൊ​ലീ​സി​നെ​തി​രെ പ​രാ​തി​യും ഉ​യ​ർ​ന്നു.

പി​ന്നാ​ലെ, ബാ​ല​ച​ന്ദ്ര​ൻ നാ​യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം എ.​സി.​പി രാ​ജേ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജീ​വ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സ​ന്ദീ​പ്, ജ​ഗ് മോ​ഹ​ൻ ദെ​ത്ത്, സി.​പി.​ഒ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violanceattackingKollamSuspect arrestedCrime
News Summary - Suspect arrested for attacking elderly man during music festival
Next Story