ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപിച്ച പ്രതി പിടിയിൽ
text_fieldsരഞ്ജിത്ത് കുമാർ
ചവറ: ഓട്ടോറിക്ഷ ഡ്രൈവറെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപിച്ച പ്രതി പൊലീസിന്റെ പിടിയിലായി. ചവറ വട്ടത്തറ ലക്ഷ്മി വില്ലയിൽ അപ്പുണ്ണി എന്ന രഞ്ജിത്ത് കുമാർ (42) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ചവറ മുഖംമൂടി മുക്കിന് സമീപമുള്ള തടിമില്ലിൽ നിന്ന് തടികയറ്റാനായി റോഡ് ബ്ലോക്ക് ചെയ്ത് വാഹനം നിർത്തിയത് ചോദ്യംചെയ്തതിനാണ് പ്രതി ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപിച്ചത്.
ഓട്ടോറിക്ഷയുടെ താക്കോൽ ഊരി എടുത്തശേഷം ഓട്ടോ ഡ്രൈവറെ ചീത്തവിളിക്കുകയും ഇടിവള ഉപയോഗിച്ച് മർദിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. തുടർന്ന് ചവറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും നരഹത്യാശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചവറ പൊലീസ് ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ, എസ്.ഐ ഗിരീഷ്, എ.എസ്.ഐ രാജീവ് കുമാർ, സി.പി.ഒ മാരായ രതീഷ്, ബിജുലാൽ, പൂജ രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

