കൈവശ ഭൂമിക്ക് പട്ടയം നൽകാൻ സർവേ നടപടി തുടങ്ങി
text_fieldsപുനലൂർ: മലയോര മേഖലയിലെ കൈവശക്കാർക്ക് പട്ടയം ലഭ്യമാക്കുന്നതിന് കൈവശഭൂമി സർവേ നടത്തുന്നതിന് നടപടി ആരംഭിച്ചു. പുനലൂർ, പത്തനാപുരം താലൂക്കുകളിലെ വനഭൂമി കൈവശമുള്ളവർക്ക് ഉൾപ്പെടെ പട്ടയം നൽകുന്നതിനുള്ള നടപടിയാണിത്. പുനലൂർ താലൂക്കിലെ ആര്യങ്കാവ്, ഇടമൺ, തെന്മല, തിങ്കൾ കരിക്കം, കുളത്തുപ്പുഴ, ചണ്ണപ്പേട്ട, ഇടമൺ, പത്തനാപുരം താലൂക്കിലെ പത്തനാപുരം, പിറവന്തൂർ, പുന്നല, തുടങ്ങിയ വില്ലേജുകളിലെ പട്ടയം പ്രശ്നങ്ങൾ ഇതുവഴി പരിഹരിക്കും.
പുനലൂർ താലൂക്കിലെ വിവിധ പട്ടയ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് പി.എസ്. സുപാൽ എം.എൽ.എയുടെ പരിശ്രമഫലമായി ദിവസ വേതനാടിസ്ഥാനത്തിൽ ആറു മാസകാലത്തേക്ക് 22 സർവ്വേയർമാരെയും 20 ചെയിൻസ്മാൻമാരെയും സർവ്വേ ഉപകരണങ്ങളും കലക്ടറുടെ ഓഫീസിൽ നിന്നും അനുവദിച്ചിരുന്നു.
ഈ ജീവനക്കാരുടെ പരിശീലന പരിപാടി കഴിഞ്ഞദിവസം മുതൽ താലൂക്ക് ഓഫീസിൽ ആരംഭിച്ചു. വനഭൂമി സംബന്ധമായ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണന. നടപടികളുടെ പട്ടയം കൂടാതെ താലൂക്കിലെ മറ്റ് പട്ടയ വിഷയങ്ങളായ കെ.ഐ.പി. പട്ടയം, റോസ്മല സാധുകരണം എന്നിവയിലും പരിഹാരം കാണുന്നതിന് ഈ ടീമിനെ നിയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

