സൂര്യാതപം: രണ്ടുപേർക്ക് പൊള്ളലേറ്റു
text_fieldsകുന്നിക്കോട് തലവൂരിൽ സൂര്യാതപത്തില്‍ ബിനുവിെൻറ കഴുത്തിന് താഴെ പൊള്ളലേറ്റ നിലയില്‍
കുന്നിക്കോട്: തലവൂരിൽ രണ്ടുപേർക്ക് സൂര്യാതപമേറ്റു. തലവൂർ ഓതറ വീട്ടിൽ ബിനു ബാബു, ജിനു ബാബു എന്നിവർക്കാണ് പൊള്ളലേറ്റത്.
ജിനു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവെയാണ് കൈയുടെ പിൻഭാഗത്ത് പൊള്ളലേറ്റത്. നീറ്റല്‍ അനുഭവപ്പെട്ടത് പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റകാര്യം അറിയുന്നത്.
ബിനു വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് കഴുത്തിന് താഴെയായി പൊള്ളലേറ്റത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും സമീപത്തെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമായി.
മേഖലയിൽ ഒരുമാസമായി ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം മഴ പെയ്തെങ്കിലും ചൂടിന് ശമനം ഉണ്ടായിട്ടില്ല. പകൽ സമയത്ത് വെയിലത്ത് ജോലി ചെയ്യുന്നവര്‍ ആരോഗ്യസ്ഥിതി സൂക്ഷിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

