Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹോ.. എന്തൊരു ചൂട്;...

ഹോ.. എന്തൊരു ചൂട്; താ​പ​സൂ​ചി​ക ഭൂ​പ​ട​ത്തി​ൽ കൊല്ലം ജി​ല്ല ക​ടു​ത്ത ചൂ​ട് വി​ഭാ​ഗ​ത്തി​ലാ​ണ്

text_fields
bookmark_border
ഹോ.. എന്തൊരു ചൂട്; താ​പ​സൂ​ചി​ക ഭൂ​പ​ട​ത്തി​ൽ കൊല്ലം ജി​ല്ല   ക​ടു​ത്ത ചൂ​ട് വി​ഭാ​ഗ​ത്തി​ലാ​ണ്
cancel

കൊ​ല്ലം: ക​ടു​ത്ത ചൂ​ട് നാ​ടി​നെ വ​ല​ക്കു​ന്നു. താ​പ​സൂ​ചി​ക വി​ഭാ​ഗ​ത്തി​ലാ​ണ് ജി​ല്ല വ​രു​ന്ന​ത്. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​നൊ​പ്പം ഈ​ർ​പ്പ​വും ചേ​ർ​ന്ന് അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടാ​ണ് താ​പ​സൂ​ചി​ക​യി​ലു​ള്ള​ത്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ താ​പ​സൂ​ചി​ക ഭൂ​പ​ട​ത്തി​ൽ ജി​ല്ല ക​ടു​ത്ത ചൂ​ട് വി​ഭാ​ഗ​ത്തി​ലാ​ണ്. ഓരോ ദി​വ​സ​വും താ​പ​നി​ല വ​ർ​ധി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ മി​ക്ക​തും വ​റ്റി​വ​ര​ണ്ടു. സ​ർ​വ മേ​ഖ​ല​യി​ലും ചൂ​ട് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​തു​ട​ങ്ങി.

ജി​ല്ല​യി​ല്‍ അ​ന്ത​രീ​ക്ഷ​താ​പം കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ സൂ​ര്യാ​ത​പം, പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ ഇ​ട​ക്കി​ടെ ശു​ദ്ധ​ജ​ലം കു​ടി​ക്ക​ണം. ചെ​റി​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്.

സൂ​ര്യാ​ത​പമുണ്ടാ​യാ​ല്‍ ഉ​ട​ന്‍ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം. വ​ള​രെ ഉ​യ​ര്‍ന്ന ശ​രീ​ര​താ​പം, വ​റ്റി​വ​ര​ണ്ട ചു​വ​ന്ന ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ മു​ത​ല്‍ അ​ബോ​ധാ​വ​സ്ഥ വ​രെ ഉ​ണ്ടാ​യേ​ക്കാം.

വെ​യി​ലേ​റ്റു​ള്ള ശ​രീ​ര​ശോ​ഷ​ണം, ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഓ​ക്കാ​ന​വും ഛര്‍ദി​യും, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍പ്പ്, ക​ഠി​ന​ദാ​ഹം, മൂ​ത്ര​ത്തി​ന്റെ അ​ള​വ് തീ​രെ കു​റ​യു​ക​യും ക​ടും മ​ഞ്ഞ നി​റ​മാ​കു​ക​യും ചെ​യ്യു​ക, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് സൂ​ര്യ​ാത​പ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍.

കൂ​ടു​ത​ല്‍ സ​മ​യം വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലെ ശ​രീ​ര​ഭാ​ഗം ചു​വ​ന്ന് ത​ടി​ക്കു​ക​യും വേ​ദ​ന​യും പൊ​ള്ള​ലുമുണ്ടാ​കു​ക​യും ചെ​യ്യാം. ഇ​വ​ര്‍ ഡോ​ക്ട​റെ ക​ണ്ട് ഉ​ട​ൻ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം. പൊ​ള്ളി​യ ഭാ​ഗ​ത്ത് കു​മി​ള​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പൊ​ട്ടി​ക്ക​രു​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടു കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശി വ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer heat kollam
News Summary - summer heat kollam
Next Story