തെരുവുനായ്ക്കൾക്ക് അന്നദാതാവായി ഒരു എസ്.െഎ
text_fieldsനായ്ക്കൾക്ക് ആഹാരം നൽകുന്ന എസ്.ഐ (ഇൻസെറ്റിൽ എസ്.ഐ ലഗേഷ്കുമാർ)
അഞ്ചാലുംമൂട്: തെരുവിൽ അനാഥരായി അലയുന്ന നായ്ക്കൾക്ക് സ്നേഹത്തിെൻറ അന്നമൂട്ടി ഒരു പൊലീസ് സബ് ഇൻസ്പെക്ടർ. കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ലഗേഷ്കുമാറാണ് ഭക്ഷണമൊരുക്കി നാല് നായ്ക്കളുടെ 'സ്നേഹിതനായി' മാറിയിരിക്കുന്നത്.
നാല് നായ്ക്കളും എല്ലാദിവസവും ആഹാരത്തിനായി എസ്.ഐയെ തേടിയെത്തുന്നു. അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിൽ ജോലിക്കെത്തിയ നാൾ മുതൽ തുടങ്ങിയതാണ് ഈ ബന്ധം. മൂന്ന് തവണയായി എട്ട് വർഷത്തിലേറെയായി ഇദ്ദേഹം അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്നു.നായ്ക്കളുടെ ഭക്ഷണത്തിനായി ചെറിയൊരു തുകയും നീക്കിെവച്ചിട്ടുണ്ട്. എസ്.ഐ ലഗേഷ്കുമാറും നായ്ക്കളുമായുള്ള സ്നേഹത്തിെൻറ ദൃശ്യങ്ങൾ സ്‌റ്റേഷനിലെ എ.എസ്.ഐ ബാബുക്കുട്ടൻ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
രണ്ടുതവണ കുറ്റാന്വേഷണ മികവിന് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ഡി.ജി.പിയിൽ നിന്ന് ലഭിച്ച ഉദ്യോഗസ്ഥനാണ് ലഗേഷ് കുമാർ. നായ്ക്കൾക്ക് അന്നമൂട്ടുന്നതിന് സ്േറ്റഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെയും കുടുംബത്തിെൻറയും പിന്തുണയും അദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

