നൂതന ഇലക്ട്രിക് ട്രോളിയുമായി വിദ്യാർഥികൾ
text_fieldsഇലക്ട്രിക് ട്രോളിയുമായി കണ്ണനല്ലൂർ എ.കെ.എം പോളിടെക്നിക് കോളജിലെ വിദ്യാർഥികൾ
കൊട്ടിയം: ഒറ്റ ചാർജിൽ നൂറുകിലോ ഭാരം വഹിച്ച് നാൽപത് കിലോമീറ്റർ വരെ പോകുവാൻ കഴിയുന്ന തരത്തിലുള്ള ഇലക്ട്രിക് ട്രോളി വികസിപ്പിച്ചെടുത്ത് പോളിടെക്നിക് വിദ്യാർഥികൾ. കണ്ണനല്ലൂർ എ.കെ.എം പോളിടെക്നിക് കോളജിലെ അവസാനവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാർഥികളാണ് ഇലക്ട്രിക് ട്രോളി നിർമിച്ചത്. ഇരുപതു കിലോമീറ്ററാണ് ഇതിന്റെ വേഗത. ബിബിൻരാജിന്റെ മേൽനോട്ടത്തിൽ അവസാന വർഷ വിദ്യാർഥികളായ മുഹമ്മദ് അജാസ്, ആദിൽ ജാഫർ, ഷൈൻ വർഗീസ് പണിക്കർ, ജെറിൻ ജോൺ, അഭിരാം അനിൽ, കെ. റിജോമോൻ, ബാഹുൽ ബി. കൃഷ്ണ, എ.എസ്. അതുൽ എന്നിവരാണ് ട്രോളി നിർമിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

