Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെന്‍സസ് 2027; സെല്‍ഫ്...

സെന്‍സസ് 2027; സെല്‍ഫ് എന്യൂമറേഷന് വിദ്യാർഥികളും മുന്‍കൈയെടുക്കണം -കൊല്ലം ജില്ല കലക്ടര്‍

text_fields
bookmark_border
സെന്‍സസ് 2027; സെല്‍ഫ് എന്യൂമറേഷന് വിദ്യാർഥികളും മുന്‍കൈയെടുക്കണം -കൊല്ലം ജില്ല കലക്ടര്‍
cancel
camera_alt

എസ്.എൻ കോളജിൽ സെൽഫ് എന്യൂമറേഷൻ ഹെൽപ് ഡെസ്ക് കലക്ടർ ആനി ജൂലാ തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സെന്‍സസ് 2027ന്റെ ഭാഗമായി സ്വയംവിവരങ്ങള്‍ നല്‍കാവുന്ന സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയക്കായി കൊല്ലം ശ്രീനാരായണ കോളജില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. സെന്‍സസ് ഡയറക്ടറേറ്റ്, ജില്ല ഭരണകൂടം, എസ്.എന്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംവിധാനം. കലക്ടര്‍ ആനി ജൂലാ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയക്ക് കൂടുതല്‍ പ്രചാരം നല്‍കാന്‍ വിദ്യാർഥികള്‍ മുന്‍കൈയെടുക്കണമെന്നും ഹെല്‍പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം ജില്ലയിലെ മറ്റു കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജൂണ്‍ 30 വരെ സെല്‍ഫ് എന്യൂമറേഷന്‍ നടത്താം. സെന്‍സസ് ഡയറക്ടറേറ്റ് ഒരുക്കിയ പോര്‍ട്ടല്‍ മുഖേന (https://se.census.gov.in) 34 ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. പരമാവധി 20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പോര്‍ട്ടലില്‍ സംസ്ഥാനം തെരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാനാകുക. മറുപടി നല്‍കിക്കഴിഞ്ഞാല്‍ ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ഐഡി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ലൈജു അധ്യക്ഷതവഹിച്ചു. സെന്‍സസ് ഡയറക്ടറേറ്റ് സീനിയര്‍ കമ്പയിലര്‍ എസ്. ധനലക്ഷ്മി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ പി.ജെ. അര്‍ച്ചന, എന്‍. ശ്രുതി എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusKollamlocalnews
News Summary - Census 2027: Students should also take the initiative for self-enumeration - Kollam District Collector
Next Story