നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽപെട്ട മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
text_fieldsഅനന്തുകൃഷ്ണ ഷാജി
കൊല്ലം: കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ കൊല്ലം സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോൺസ്റ്റഗോ സർവകലാശാലയിലെ എം.എസ് വിദ്യാർഥിയായ ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ അഡ്വ. കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണ ഷാജിയുടെ (26) മൃതദേഹമാണ് കണ്ടെത്തിയത്.
ഇൗ മാസം ഒന്നിന് പാർട്ട്ടൈം ജോലിയിെല സുഹൃത്തുക്കൾക്കൊപ്പം നയാഗ്ര താഴ്വരയിലെത്തിയ അനന്തു സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഒഴുക്കിൽപെട്ടത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ഫോേട്ടായെടുക്കവെ തമിഴ്നാട് സ്വദേശിനിയായ സഹപാഠി ഒഴുക്കിൽപെടുകയായിരുന്നു. ഇൗ വിദ്യാർഥിനിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് എം. ടെക് ബിരുദധാരിയായ അനന്ദു കൃഷ്ണ കാനഡയിലെ സർവകലാശാലയിൽ എം.എസ് കോഴ്സിന് ചേർന്നത്. മേയിലാണ് കാനഡയിലേക്ക് പോയത്. നയാഗ്ര െപാലീസും മറൈൻ എൻഫോഴ്സ്മെൻറും ചേർന്ന് ദിവസങ്ങളോളം നടത്തിയ തെരച്ചിലിലാണ് അനന്തുവിെൻറ മൃതദേഹം ലഭിച്ചത്. ഞായറാഴ്ച രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും.
ചിന്നക്കടയിലെ വീട്ടിൽ രാവിലെ 10.30ന് പൊതുദർശനത്തിന്ശേഷം പിതാവിെൻറ കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോടുള്ള കുടുംബ വീട്ടുവളപ്പിൽ ഉച്ചക്ക് 12.30ന് സംസ്കാരം നടത്തും. മാതാവ്: നൈന ഷാജി. സഹോദരൻ: അശ്വിൻ ഷാജി.

