നെടുമ്പനയിൽ പേപ്പട്ടി കടിച്ച് കുട്ടികൾ ഉൾപ്പെടെ 11 പേർ ആശുപത്രിയിൽ
text_fieldsകൊട്ടിയം: നെടുമ്പന പഞ്ചായത്തിലെ തൈക്കാവ് മുക്ക്, ചിലവൂർക്കോണം, മുളങ്കുഴി, കൃഷിഭവൻ, നെടുമ്പന സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള 11 ഓളം പേർക്ക് ശനിയാഴ്ച രാവിലെ നായയുടെ കടിയേറ്റു. ചുണ്ടിലും, തുടയിലും കടിയേറ്റവർ കൂട്ടത്തിലുണ്ട്. വ്യാപകമായി ഓടിനടന്ന് പട്ടി കടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടുകൂടി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹാഷിം, ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആളുകൾ സംഘടിക്കുകയും കടിച്ച നായയെ തല്ലിക്കൊല്ലുകയും ചെയ്തു.
ചത്ത നായയെ പരിശോധനക്കായി കൊണ്ടുപോകുന്നതിനായി നെടുമ്പന മൃഗാശുപത്രിയിൽ നിന്നും ആരും എത്തിയില്ല. തുടർന്ന് നാട്ടുകാർ ചത്ത നായയെ നെടുമ്പന പഞ്ചായത്തിലെ, മൃഗാശുപത്രിയിൽ കൊണ്ടിടാൻ പോയി. ഇതോടെ സംഘർഷാവസ്ഥയായി. മന്ത്രി ചിഞ്ചുറാണിയെ ഫോണിൽ വിളിക്കുകയും, പ്രശ്നത്തിന്റെ സങ്കീർണാവസ്ഥ ബോധിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സഹായത്തോടെ നായയെ ജില്ല വെററിനറി ഹോസ്പിറ്റലിൽ എത്തിച്ചു. പരിശോധനയിൽ നായക്ക് പേവിഷബാധ ഉണ്ട് എന്ന് സ്ഥിതീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

