Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചാത്തിനാംകുളത്ത്​...

ചാത്തിനാംകുളത്ത്​ തെരുവുനായ്ക്കൾ കോഴികളെ കൊന്നു

text_fields
bookmark_border
stray dog
cancel
camera_alt

കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ​​​​​കൊ​ന്ന നി​ല​യി​ൽ

കൊ​ല്ലം: ചാ​ത്തി​നാം​കു​ള​ത്ത് തെ​രു​വു​നാ​യ്ക്ക​ള്‍ കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു. ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി സി​യാ​ദ്കു​ട്ടി വീ​ട്ടി​ല്‍ വ​ള​ര്‍ത്തി​യി​രു​ന്ന കോ​ഴി​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ക്ര​മി​ച്ച​ത്. 21 കോ​ഴി​ക​ളെ വ​ള​ര്‍ത്തി​യി​രു​ന്ന​തി​ല്‍ 11 എ​ണ്ണം ച​ത്തു. ത​റ​നി​ര​പ്പി​ല്‍നി​ന്ന്​ ഉ​യ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ന്റെ അ​ടി​ഭാ​ഗ​ത്തു​കൂ​ടി കൂ​ട്ട​മാ​യെ​ത്തി​യ നാ​യ്ക്ക​ൾ കോ​ഴി​ക​ളു​ടെ കാ​ലു​ക​ളി​ല്‍ ക​ടി​ച്ച് വ​ലി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ചാ​ത്തി​നാം​കു​ളം, ക​രി​ക്കോ​ട് മേ​ഖ​ല​യി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​വും രാ​ത്രി​യി​ലു​മാ​യി വി​ദ്യാ​ര്‍ഥി​യ​ട​ക്കം നാ​ലു​പേ​ര്‍ക്ക് ക​ടി​യേ​റ്റി​രു​ന്നു. ചാ​ത്തി​നാം​കു​ളം എം.​എ​സ്.​എം ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥി ആ​ദി​ല്‍, ക​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ച​ന്തു, സ​ന​ല്‍, താ​ജ് എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​രി​ക്കോ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് സ​മീ​പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ച​ന്തു​വി​ന്റെ മു​ഖ​ത്താ​ണ് നാ​യ ക​ടി​ച്ച​ത്. ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ന​ലി​നും ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ച​ന്തു​വി​നെ​യും സ​ന​ലി​നെ​യും ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedstray dogstray dog menace
News Summary - Stray dogs killed chickens in Chathinamkulam
Next Story