തെരുവുനായ് ആക്രമണം; അമ്പതോളം വളർത്തുകോഴികളെ കൊന്നു
text_fieldsവടക്ക് ചക്കന്റയ്യത്ത് റസലിന്റെ വീട്ടിലെ വളർത്തുകോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന നിലയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി, പട.വടക്ക്, തെരുവുനായ് ശല്യം രൂക്ഷം. പട.വടക്ക് ചക്കന്റയ്യത്ത് റസലിന്റെ വീട്ടിൽ വളർത്തിയ 50ഓളം കോഴികളെയാണ് തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്. വ്യാഴാഴ്ച വെളുപ്പിനായിരുന്നു സംഭവം. കോഴികളെ പാർപ്പിച്ചിരുന്ന കൂടിന്റെ അടിവശം തുരന്ന് അകത്തുകയറിയ തെരുവുനായ്ക്കൾ കോഴികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
രാവിലെ വളർത്തു കോഴികൾ ചത്തുകിടക്കുന്നത് കണ്ട് വീട്ടുകാർ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തെരുവുനായ്ക്കളുടെ ആക്രമണം വ്യക്തമായത്. പട.വടക്ക്, കെ.ഐ.പി ജങ്ഷൻ ഉൾപ്പടെ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. പഴയ ബി.എസ്.എൻ.എൽ ഓഫിസ് മുതൽ കിഴക്കോട്ടുള്ള ഭാഗത്ത് റോഡിന് ഇരുവശവും ഭക്ഷ്യ മാലിന്യം ഉൾപ്പെടെ സ്ഥിരമായി തള്ളുന്നത് പതിവായതോടെ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

