Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടയത്ത് പേപ്പട്ടി...

ഇടയത്ത് പേപ്പട്ടി ആക്രമണം: പെൺകുട്ടിക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു

text_fields
bookmark_border
street dog 89787564
cancel

അഞ്ചൽ: ഇടയം പ്രദേശത്ത് പേപ്പട്ടിയുടെ ആക്രമണം. പെൺകുട്ടിക്കും നിരവധി വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റു. മൈനിക്കോട്, എൽ.പി.എസ് ജങ്ഷൻ, കോവിൽ മുക്ക്, ചെപ്പള്ളി ഏലാ മുതലായ സ്ഥലങ്ങളിൽ പല വീടുകളിലും കയറിയിറങ്ങിയതിനാൽ നായുടെ ഉമിനീരും മറ്റ് സ്രവങ്ങളും വീഴുകയുണ്ടായി. ഇത് നാട്ടുകാർ തന്നെ പിന്നീട് ക്ലോറിനേഷൻ നടത്തി ശുചീകരിച്ചു.

കടിയേറ്റ പെൺകുട്ടിയെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പെടുത്തു. വളർത്തുമൃഗങ്ങളെ ഉടമസ്ഥർതന്നെ പ്രതിരോധ കുത്തിവെപ്പെടുപ്പിക്കുകയും താലൂക്കാശുപത്രിയിലെത്തി സ്വയം കുത്തിവെപ്പിന് വിധേമാകുകയും ചെയ്തു.

ഇവിടെയടുത്ത് കുഴുമ്പാലോട്ട് പ്രവർത്തിച്ചുവരുന്ന പന്നിഫാമിന്‍റെ പരിസരത്ത് നിരവധി തെരുവുനായ്ക്കളാണുള്ളത്. അക്കൂട്ടത്തിലുള്ളതാണ് പേയിളകി ആക്രമണം നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attack
News Summary - stray dog attack: Girl and pets bitten
Next Story