നിലമേലിൽ തെരുവുനായ ശല്യം;10 പേർക്ക് കടിയേറ്റു
text_fieldsതെരുവുനായയുടെ അക്രമത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ
ചടയമംഗലം: നിലമേലിൽ തെരുവുനായ അക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. നിലമേൽ ജങ്ഷൻ, കണ്ണൻകോട് ഭാഗങ്ങളിലാണ് തെരുവുനായ് ആളുകളെ അക്രമിച്ചത്. നിലമേൽ ബംഗ്ലാകുന്ന് ബൈത്തുന്നൂർ വീട്ടിൽ ഫാത്തിമ സെഹ്റ(7), നിലമേൽ പോതവല്ലി വീട്ടിൽ ബദറുദ്ദീൻ (70), നിലമേൽ മാറം കുളി ഹൗസിൽ ജസ് ന (33), നിലമേൽ ആഷിഖ് വില്ലയിൽ ആഷിഖ് (16), നിലമേൽ തോന്നിയോട് ഹൗസിൽ ഷംനാദ് (37) എന്നിവർക്കാണ് തെരുവുനായുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഒരു മാസത്തിനിടെ നിലമേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 50 ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വീടുകളിൽ വളർത്തു മൃഗങ്ങളെ സംരക്ഷിക്കാനും കഴിയാത്ത നിലയാണ്. കിഴക്കൻ മേഖലയിലെ ദീർഘദൂര യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ജങ്ഷനാണ് നിലമേൽ. ഇവിടെ രാവെന്നോ പകലെന്നോ ഇല്ലാതെ നൂറുകണക്കിന് നായ്ക്കളാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.
വഴിയാത്രക്കാർക്കോ വിദ്യാർഥികൾക്കോ ഇരുചക്ര വാഹനയാത്രക്കാർക്കോ സുരക്ഷിതമായി യാത്രചെയ്യാൻ കഴിയാത്ത നിലയിലാണ്. പല തവണ പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകിയെങ്കിലും യാതൊരുനടപടിയും പഞ്ചായത്ത് സ്വീകരിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലമേൽ ജങ്ഷനിൽ കുന്നുകൂടുന്ന മാലിന്യം ഭക്ഷിച്ചാണ് നായ്ക്കൾ വർധിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

