സംസ്ഥാന കായിക മേള: കഷ്ടപ്പാടിലും പതറാതെ ബീമയുടെ പൊൻചാട്ടം
text_fieldsജൂനിയർ പെൺ. ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എസ്. ബീമയുടെ പ്രകടനം
കൊല്ലം: ദിവസവും 50 കിലോമീറ്ററോളം സഞ്ചരിച്ച് സ്കൂളിൽ പരിശീലനം നടത്തി കഷ്ടപ്പെട്ടതിനെല്ലാം സ്വർണം ഫലം നേടി പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിന്റെ എസ്. ബീമ. സീനിയർ പെൺകുട്ടികളുടെ ട്രിപ്പ്ൾ ജംപിൽ 10.1 മീറ്ററിന്റെ ദൂരം താണ്ടി സ്വർണം നേടിയ താരം, ഓൾറൗണ്ടറാണ്. ഏത് സ്പോർട്സിലും ഉപയോഗിക്കാൻ കഴിയുന്ന പ്രതിഭ എന്ന് കോച്ച് സി.പി. ജയചന്ദ്രൻ വിശേഷിപ്പിക്കുന്നത് ഫുട്ബാളിലും ഗുസ്തിയിലുമെല്ലാം മികവുതെളിയിച്ചുകഴിഞ്ഞ കുട്ടിത്താരത്തിന്റെ മികവിനുള്ള അംഗീകാരമായാണ്.
ജില്ല ഫുട്ബാൾ ടീമിൽ അംഗമാണ് ബീമ. ജില്ലക്കായി സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗുസ്തിയിലും ഇറങ്ങും. ട്രിപ്പ്ൾ ജംപിൽ സ്വർണം കൂടാതെ, ലോങ്ജംപിൽ വെള്ളിയും നേടി. ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് ആണ് ദൂരമേറെ താണ്ടി സ്കൂളിൽ പരിശീലനം മുടക്കാതെ പരിശ്രമിക്കുന്നത്. ഇടപ്പാളയം ബീമ മൻസിലിൽ ആർ. ഷാജഹാനും എസ്. നസീമയും പ്രയാസങ്ങൾക്കിടയിലും മകൾക്ക് പ്രോത്സാഹനവുമായി ഒപ്പംനിൽക്കുന്നു. സഹോദരങ്ങളായ എസ്. അജ്മലും എൻ. ബിസ്മിയും സ്പോർട്സിൽ ബീമക്ക് കൂട്ടായുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

