സംസ്ഥാന സ്കൂൾ കലോത്സവം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസവകുപ്പിൽ അഴിച്ചുപണി
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ ഒരുക്കങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ വിദ്യാഭ്യാസവകുപ്പിൽ അഴിച്ചുപണി തുടങ്ങി. കലോത്സവ സെക്ഷനിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി.
ഏതാനും ഉദ്യോഗസ്ഥരെക്കൂടി സ്ഥലം മാറ്റുമെന്നാണ് സൂചന. തൃശൂരിൽ 16ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള അവസാനിച്ചാലുടൻ കലോത്സവ സ്വാഗതസംഘം രൂപവത്കരിക്കും. കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനം കിട്ടുന്നത് സംബന്ധിച്ച് ചർച്ച തുടങ്ങി.
ഇതിനിടെ, കൊല്ലത്തെ ഉപജില്ല കലോത്സവ നടത്തിപ്പിൽ അധ്യാപക സംഘടനകൾ തമ്മിലുണ്ടായ തർക്കം സംസ്ഥാന കലോത്സവ നടത്തിപ്പിന്റെ തുടക്കത്തിൽ തന്നെ കല്ലുകടിയായി. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ എം.ജെ. റസീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തർക്കം പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും തീർന്നില്ല. 17ലെ ചർച്ചയിലാണ് പ്രതീക്ഷയെങ്കിലും ഭരണപക്ഷ യൂനിയനുകൾ തമ്മിലും തർക്കം നിലനിൽക്കുന്നത് കലോത്സവ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

