Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

സ്റ്റാര്‍ച്ച്മുക്ക്-കൈതാകോടി റോഡ് പണി ഉടന്‍ ആരംഭിക്കും -പി.സി. വിഷ്ണുനാഥ്

text_fields
bookmark_border
സ്റ്റാര്‍ച്ച്മുക്ക്-കൈതാകോടി റോഡ് പണി ഉടന്‍ ആരംഭിക്കും -പി.സി. വിഷ്ണുനാഥ്
cancel
camera_alt

ചെ​റു​മൂ​ട് ഗ്ര​ന്ഥ​കൈ​ര​ളി ന​ഗ​ര്‍ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ

പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​ണ്ട​റ: സ്റ്റാ​ര്‍ച്ച്മു​ക്ക്-​കൈ​താ​കോ​ടി റോ​ഡി​ന്റെ പു​ന​ര്‍നി​ർ​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ. ചെ​റു​മൂ​ട് ഗ്ര​ന്ഥ​കൈ​ര​ളി ന​ഗ​ര്‍ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​മാ​യി കൈ​കാ​ല്‍ കെ​ട്ടി നി​ല്‍പ് സ​മ​രം, റോ​ഡ് ഉ​പ​രോ​ധം, എ​ൻ​ജി​നീ​യ​റെ ത​ട​ഞ്ഞു​വെ​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ നി​ര​ന്ത​ര​സ​മ​രം ന​ട​ത്തി​വ​ന്നി​രു​ന്ന റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ണ​ക്കാ​ല​ത്ത് നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് എം.​എ​ല്‍.​എ ഓ​ണാ​ഘോ​ഷ​ച്ച​ട​ങ്ങി​നെ​ത്തി റോ​ഡ് നി​ർ​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍കി​യ​ത്. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ശി​വ​ൻ വേ​ളി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട​ന്‍ക​ലാ ഗ​വേ​ഷ​ക​ന്‍ പെ​രു​മ​ണ്‍ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള, നാ​ട്ടു​വെ​ട്ടം യു ​ടൂ​ബ് ചാ​ന​ല്‍ എ​ഡി​റ്റ​ര്‍ എ​ല്‍.​ടി. ധ​ര്‍മ്മ, എം.​ബി.​ബി.​എ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ റി​തു എ​സ്. ബൈ​ജു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി ബി. ​മോ​ഹ​ന​ച​ന്ദ്ര​ന്‍പി​ള്ള, ടി.​എ​സ്. വ​ര്‍ഗീ​സ്, ആ​ര്‍. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പ്ര​സ​ന്ന​പി​ള്ള, ഡി. ​രേ​ണു​ക, ഗി​രി​ജ സു​രേ​ഷ്, കെ. ​മ​ണി​ക​ണ്ഠ​ന്‍പി​ള്ള, സു​ശീ​ല മ​ദ​ന​ന്‍, രാ​ധാ​പ്ര​സ​ന്ന​ന്‍, ഗി​രി​ജ വി​ക്ര​മ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്ക​ളി​ക​ള്‍, തി​രു​വാ​തി​ര, വ​ടം​വ​ലി ഉ​ള്‍പ്പെ​ടെ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു. ബാ​ല​വേ​ദി ക​ണ്‍വീ​ന​ര്‍ കാ​ര്‍ത്തി​ക് കൃ​ഷ്ണ വ​ര​ച്ച ചി​ത്രം എം.​എ​ല്‍.​എ​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Starchmuk-Kaitakodi roadP.C. Vishnu Nath
News Summary - Starchmuk-Kaitakodi road work to start soon -P.C. Vishnu Nath
Next Story