Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്പോർട്​സ്​ വിഷയമാക്കും -മന്ത്രി

text_fields
bookmark_border
വി. ​അ​ബ്ദു​റ​ഹ്മാ​ൻ
cancel
camera_alt

ടി.​കെ.​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ക്വാ​ട്ടി​ക് സെൻറ​ർ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

കൊ​ല്ലം: ടി.​കെ.​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ക്വാ​ട്ടി​ക് സെൻറ​ർ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കാ​യി​ക​പ​ഠ​നം വി​ഷ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. പ്രൈ​മ​റി ത​ലം മു​ത​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യി കാ​യി​ക​പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. അ​തി​നാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ജി.​സി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ഒ​ളി​മ്പി​ക് നി​ല​വാ​ര​ത്തി​ലു​ള്ള സ്വി​മ്മി​ങ് പൂ​ൾ ആ​ണ്​ ടി.​കെ.​എം ആ​ർ​ട്സ് കോ​ള​ജി​ൽ സ​ജ്ജ​മാ​യ​ത്.

ടി.​കെ.​എം കോ​ള​ജ് ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് ഡോ. ​ഷ​ഹാ​ൽ ഹ​സ​ൻ മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​കെ.​എം ആ​ർ​ട്സ് കോ​ള​ജി​ൽ അ​ത്​​ല​റ്റി​ക്സ്, സ്വി​മ്മി​ങ് ഇ​ന​ങ്ങ​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ​ത​ന്നെ സ​ർ​ക്കാ​റി​ന്റെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ അ​നു​വ​ദി​ക്കു​മെ​ന്ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ യു. ​ഷ​റ​ഫ​ലി പ​റ​ഞ്ഞു. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ എ​ക്സ്. എ​ണ​സ്റ്റ്, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി​നീ​ത​കു​മാ​രി, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ച്ച്.

ഹു​സൈ​ൻ, വാ​ർ​ഡ് മെം​ബ​ർ ശ്രീ​ജ സ​ജീ​വ്, ടി.​കെ.​എം ട്ര​സ്റ്റ് ട്ര​ഷ​റ​ർ ജ​ലാ​ലു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, മെം​ബ​ർ ജ​മാ​ലു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ചി​ത്ര ഗോ​പി​നാ​ഥ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​റ​ഫി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SportsKollam NewsHigher Education
News Summary - Sports will be made a subject in higher education - Minister
Next Story