Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായിക സ്വപ്നങ്ങൾ കാടുമൂടുന്നു

text_fields
bookmark_border
കായിക സ്വപ്നങ്ങൾ കാടുമൂടുന്നു
cancel

കൊ​ല്ലം: ‘ഡി​സം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും, ഉ​ട​ന​ടി ഉ​ദ്ഘാ​ട​നം ന​ട​ക്കും...’ ഇ​ത് പ​റ​ഞ്ഞി​ട്ട് മൂ​ന്ന് കൊ​ല്ല​മാ​കു​ന്നെ​ങ്കി​ൽ, പീ​ര​ങ്കി മൈ​താ​ന​ത്തെ ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ‘എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ ഉ​ണ്ട​ല്ലോ’ എ​ന്ന കോ​മ​ഡി ഡ​യ​ലോ​ഗ് പ​റ​യേ​ണ്ട സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കൊ​ല്ല​ത്തി​ന്റെ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ന്ന ആ ​കെ​ട്ടി​ട​ത്തി​ന് ചു​റ്റും കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ഒ​രൊ​റ്റ സ്റ്റേ​ഡി​യ​ത്തി​ൽ 23 കാ​യി​ക ഇ​ന​ങ്ങ​ൾ​ക്ക് വേ​ദി​യൊ​രു​ങ്ങു​ന്ന​ത് കാ​ണാ​നാ​യി കൊ​ല്ലം കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ച് വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും നി​ർ​മാ​ണം എ​ന്ന് പൂ​ർ​ത്തി​യാ​ക്കും എ​ന്ന ചോ​ദ്യ​ത്തി​ന് മാ​ത്രം ഉ​ത്ത​ര​മി​ല്ല.

കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പു​റം​ചു​മ​രി​ലെ പെ​യി​ന്റി​ങ് ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ന്റെ, കോ​ർ​ട്ടി​ൽ വി​രി​ക്കാ​നു​ള്ള മേ​പ്പി​ൾ​പ​ല​ക ഇ​റ്റ​ലി​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി ഇ​ല്ലാ​ത്ത​താ​ണ് ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച കോ​ടി​ക​ൾ​ക്ക് മേ​ൽ കാ​ടു​മൂ​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. 2023 ആ​ഗ​സ്റ്റി​ലും പി​ന്നീ​ട് അ​തേ വ​ർ​ഷം ഡി​സം​ബ​റി​ലും ഉ​ദ്ഘാ​ട​നം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച സ്റ്റേ​ഡി​യ​മാ​ണ് മൂ​ന്ന് വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും പൂ​ർ​ത്തി​യാ​കാ​തെ നി​ൽ​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ്​​പോ​ർ​ട്സ് ഡ​യ​റ​ക്ട​റേ​റ്റ് നേ​രി​ട്ട് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ജി​ല്ല സ്​​പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് യാ​തൊ​രു റോ​ളു​മി​ല്ല. കി​ഫ്ബി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് കി​റ്റ്കോ ആ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്. കൊ​ല്ല​ത്തി​ന്റെ മ​ണ്ണി​ൽ ഏ​റ്റ​വും ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പീ​ര​ങ്കി മൈ​താ​ന​ത്തെ കീ​റി​മു​റി​ച്ച് 1.43 ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​ണ് 42.72 കോ​ടി അ​ട​ങ്ക​ൽ ചെ​ല​വു​വ​രു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 2000 പേ​ർ​ക്ക് വ​രെ ഇ​രി​ക്കാ​വു​ന്ന ഗാ​ല​റി ഉ​ൾ​ക്കൊ​ള്ളു​ന്ന സ്റ്റേ​ഡി​യം മൂ​ന്ന് നി​ല​യി​ലാ​ണു​ള്ള​ത്. ബാ​ഡ്മി​ന്റ​ൺ, വോ​ളി​ബാ​ൾ, ടേ​ബി​ൾ ടെ​ന്നി​സ്, ബാ​സ്ക​റ്റ് ബാ​ൾ എ​ന്നി​ങ്ങ​നെ 23 കാ​യി​ക ഇ​ന​ങ്ങ​ൾ ന​ട​ത്താ​വു​ന്ന കോ​ർ​ട്ടു​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ത്തി​നാ​യി 21 മു​റി​ക​ൾ, സ്വി​മ്മി​ങ് പൂ​ളും റ​ണ്ണി​ങ് ട്രാ​ക്കും, ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ എ​ന്നി​ങ്ങ​നെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. ഇ​തെ​ല്ലാം നി​ർ​മാ​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

എ​ന്നാ​ൽ, 60 മീ​റ്റ​ർ നീ​ള​വും 40 മീ​റ്റ​ർ വീ​തി​യും വ​രു​ന്ന കോ​ർ​ട്ടി​ൽ വി​രി​ക്കാ​നു​ള്ള മേ​പ്പി​ൾ ത​ടി​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്ത​ൽ ആ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​റ്റ​ലി​യി​ൽ നി​ന്ന് ഈ ​ത​ടി വാ​ങ്ങു​ന്ന​തി​നാ​യി ഇ​തു​വ​രെ സ്​​പോ​ർ​ട്സ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടി​ല്ല. ഇ​തു​കൂ​ടാ​തെ, നി​ർ​മാ​ണം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വും ത​ട​സ​മാ​യി മു​ന്നി​ൽ​നി​ൽ​ക്കു​ക​യാ​ണ്. നി​ർ​മാ​ണ​ത്തി​ലു​ള്ള അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ചും ഏ​ജ​ൻ​സി​ക​ൾ വ്യ​ത്യ​സ്ത​മാ​യി ന​ട​ത്തേ​ണ്ട പ​രി​ശോ​ധ​ന​ക​ളെ കു​റി​ച്ചും ബി​ല്ലു​ക​ൾ മാ​റു​ന്ന​തി​നെ കു​റി​ച്ചു​മൊ​ക്കെ​യാ​ണ് ത​ർ​ക്കം നി​ല​വി​ലു​ള്ള​ത്. ഇ​തു​ൾ​പ്പെ​ടെ പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ, സ്റ്റേ​ഡി​യം നി​ർ​മാ​ണം മു​ന്നോ​ട്ടു​നീ​ങ്ങു​ക​യു​ള്ളു. ഇ​തി​നാ​യി ഇ​ട​പെ​ട​ൽ ന​ട​ത്താ​മെ​ന്ന് വി​ഷ്ണു മോ​ഹ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി മ​ന്ത്രി ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ന​ട​പ​ടി എ​ന്താ​യാ​ലും ഇ​നി​യും വൈ​കാ​തെ, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​നാ​യി തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കൊ​ല്ല​ത്തെ കാ​യി​ക​പ്രേ​മി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sports dreams are fading
Next Story