Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ​തു​വ​രെ 718 പേ​ര്‍...

ഇ​തു​വ​രെ 718 പേ​ര്‍ വീ​ട്ടി​ല്‍ വോ​ട്ട്​ ചെയ്തു

text_fields
bookmark_border
vote
cancel

കൊ​ല്ലം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫോം 12​ഡി വ​ഴി ആ​ബ്‌​സെ​ന്റി വോ​ട്ട​ര്‍മാ​ര്‍ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സം​വി​ധാ​നം ഇ​തു​വ​രെ വി​നി​യോ​ഗി​ച്ച​ത് 718 പേ​ര്‍. 85 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​രി​ലെ 7563 പേ​ര്‍ക്കാ​ണ് കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഫോം 12​ഡി പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട ‘വീ​ട്ടി​ല്‍ വോ​ട്ട്’ 19 വ​രെ​യും ര​ണ്ടാം ഘ​ട്ടം 20 മു​ത​ല്‍ 24 വ​രെ​യു​മാ​ണ്. ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ 718 പേ​രാ​ണ് സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.

85 വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ലെ പോ​സ്റ്റ​ല്‍വോ​ട്ട് അ​നു​മ​തി​യു​ള്ള 5308 പേ​രി​ല്‍ 457 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ 2256 പേ​ര്‍ക്ക് അ​നു​മ​തി​യു​ള്ള​തി​ല്‍ 261 പേ​ര്‍ ഇ​തു​വ​രെ വോ​ട്ട് ചെ​യ്തു.

അ​വ​ശ്യ സ​ര്‍വീ​സു​ക​ളി​ല്‍ 1884 പേ​ര്‍ക്കാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​മ​തി​യു​ള്ള​ത് . എ​ല്ലാ​വ​രും സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കൂ​ടി​യാ​ണ് വീ​ട്ടി​ൽ വോ​ട്ട് ഫോം 12 ​ഡി പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വ​ഴി സാ​ധ്യ​മാ​ക്കു​ന്ന​ത്. ര​ണ്ടു​ഘ​ട്ട​മാ​യി ആ​ബ്‌​സെ​ന്റി വോ​ട്ട​ര്‍മാ​രു​ടെ​യെ​ല്ലാം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsVote at HomeLok Sabha Elections 2024
News Summary - So far 718 people have voted at home
Next Story