Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകല്ലുവാതുക്കൽ...

കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫിസിൽ പാമ്പ്​; ജീവനക്കാരിക്ക്​ കടിയേറ്റു

text_fields
bookmark_border
snake
cancel

ക​ല്ലു​വാ​തു​ക്ക​ൽ: പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ഫ്ര​ണ്ട് ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​ക്ക് പാ​മ്പു ക​ടി​യേ​റ്റു. പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ എ​ത്തി​ച്ച​തി​നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. വേ​ള​മാ​നൂ​ർ സ്വ​ദേ​ശി​നി സു​ധ​ക്കാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ഫ്ര​ണ്ട് ഓ​ഫി​സി​ലെ ക​മ്പ്യൂ​ട്ട​ർ ഓ​ൺ ചെ​യ്യ​വേ, ക​മ്പ്യൂ​ട്ട​റി​ന​ടി​യി​ൽ ഇ​രു​ന്ന പാ​മ്പ് സു​ധ​യു​ടെ ഇ​ട​തു​കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്. സ​ത്യ​പാ​ല​ൻ ഉ​ട​ൻ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഓ​ഫി​സി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​മ്പ്യൂ​ട്ട​റി​ന​ടി​യി​ൽ നി​ന്ന് മൂ​ർ​ഖ​ൻ പാ​മ്പി​ന്റെ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. ഇ​തി​നെ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ പി​ടി​കൂ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ ചി​കി​ത്സ എ​ളു​പ്പ​മാ​യി.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്തെ ഓ​ട കു​ഴി​ച്ച​പ്പോ​ൾ പാ​മ്പി​നെ കണ്ടെത്തു​ക​യും പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്റെ പ​രി​സ​ര​ത്തു നി​ന്ന് നി​ര​വ​ധി ത​വ​ണ പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​യ​തി​നാ​ൽ സു​ധ​യെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​താ​യി വൈ​സ് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakepanchayat officekalluvathukkal
News Summary - Snake in Kalluvathukkal Panchayat Office-The employee was bitten
Next Story