വീട്ടുപുരയിടത്തിൽ മലമ്പാമ്പിനെ പിടികൂടി
text_fieldsചോഴിയക്കോട് ജനവാസമേഖലയില്‍നിന്ന് ആർ.ആർ.ടി
സംഘം മലമ്പാമ്പിനെ പിടികൂടുന്നു
കുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ വീടിന് പിന്നിലായുള്ള പുരയിടത്തിൽനിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. ചോഴിയക്കോട് മൂന്ന് മുക്കിൽ പ്രസന്നയുടെ വീട്ടുപുരയിടത്തിൽനിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അമ്പതു കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെ പിടികൂടിയത്. വീടിനു പിന്നില്‍ കോഴികളുടെ അസ്വാഭാവികമായ കരച്ചിൽ കേട്ട് വീട്ടമ്മ നോക്കിയപ്പോഴാണ് വീടിനു പിന്നിലായുള്ള തെങ്ങിന് സമീപം വായിൽ പിടയുന്ന കോഴിയുമായി പെരുമ്പാമ്പിനെ കണ്ടത്.
ഉടൻ തെന്മല വനം റേഞ്ച് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ വിവരമറിയിച്ചു. ഇതിനിടെ ആളുകളുടെ സാന്നിധ്യം മനസ്സിലാക്കിയ പാമ്പ് കോഴിയെ വിട്ട് തെങ്ങിൻ ചുവട്ടിലായി കൂട്ടിയിട്ട ഉണങ്ങിയ ഓലകൾക്കും മടലുകൾക്കുമടിയിലേക്ക് ഒളിച്ചു. സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം പാമ്പിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. തുടർന്ന് ശെന്തുരുണി വനമേഖലയിലെത്തിച്ച പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

