ആര്യങ്കാവ് ചെക് പോസ്റ്റ് വഴി വെള്ളി ആഭരണം കടത്ത്; ഒരാൾ പിടിയിൽ
text_fieldsപുനലൂർ: ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ തമിഴ്നാട്ടിൽനിന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 4.9 കിലോ വെള്ളി ആഭരണം കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി കാറിലാണ് ആഭരണം കടത്താൻ ശ്രമിച്ചത്. കോട്ടയം തിരുനക്കര ലക്ഷ്മി ഭവനിൽ ശിവകുമാർ (40) ആണ് മധുരയിൽനിന്ന് കോട്ടയത്തുള്ള ജ്വല്ലറിയിലേക്ക് ആഭരണങ്ങൾ കടത്തിയത്.
ജി.എസ്.ടി അടച്ചതിനോ മറ്റ് സാധുവായ രേഖകളോ ഇല്ലാതെ പെയിൻറിങ് പണിക്ക് തൊഴിലാളികളെ എത്തിക്കുന്നതിെൻറ മറവിലാണ് ആഭരണ കടത്ത് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാറിെൻറ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു, സി.ഇ.ഒമാരായ ഷൈജു, വിഷ്ണു, അശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് ആഭരണം കണ്ടെടുത്തത്.

