Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്.ടി.പി പാത...

കെ.എസ്.ടി.പി പാത നിർമാണത്തിലെ മെല്ലെപ്പോക്ക്; ജനങ്ങൾ ദുരിതത്തിൽ

text_fields
bookmark_border
കെ.എസ്.ടി.പി പാത നിർമാണത്തിലെ മെല്ലെപ്പോക്ക്; ജനങ്ങൾ ദുരിതത്തിൽ
cancel

പു​ന​ലൂ​ർ: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ടി.​പി പാ​ത ന​വീ​ക​ര​ണം ഇ​ഴ​യു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ദു​രി​തം കൂ​ട്ടു​ന്നു. ശ​ബ​രി​മ​ല സീ​സ​ൺ തു​ട​ങ്ങാ​ൻ നാ​ലാ​ഴ്ച മാ​ത്ര​മാ​ണ്​ ശേ​ഷി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്. പു​ന​ലൂ​ർ- കോ​ന്നി റൂ​ട്ടി​ൽ 30 കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് പ്ര​തീ​ക്ഷി​ച്ച നി​ല​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്നി​ല്ല. ര​ണ്ടു​വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ നി​ർ​മാ​ണം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

മ​തി​യാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും നി​ർ​മാ​ണം വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​ണ്. പ​ണി നീ​ളു​ന്ന​തി​നെ​തി​രെ പൊ​തു​ജ​ന​ങ്ങ​ളും പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കെ.​എ​സ്.​ടി.​പി​യു​ടെ ഉ​ന്ന​ത അ​ധി​കൃ​ത​ർ ഇ​വി​ടെ​യെ​ത്തി നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​വും കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പു​ന​ലൂ​ർ-​പ​ത്ത​നാ​പു​രം റോ​ഡി​ൽ വാ​ഴ​ത്തോ​പ്പ് പി​റ​വ​ന്തൂ​ർ, നെ​ല്ലി​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​റ​ച്ചു​ദൂ​ര​ത്ത് ആ​ദ്യ ഘ​ട്ടം ടാ​റി​ങ് ന​ട​ത്തി. പ​ല​ഭാ​ഗ​ത്തും ഓ​ട​യു​ടെ ഉ​ൾ​പ്പെ​ടെ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. സെ​പ്​​റ്റം​ബ​ർ 27ന് ​ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10ന​കം പു​ന​ലൂ​ർ മു​ത​ൽ നെ​ല്ലി​പ്പ​ള്ളി വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ടാ​റി​ങ് ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​ട്ടും ന​ട​ന്നി​ല്ല. ടൗ​ൺ അ​തി​ർ​ത്തി​യാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്തെ ത​ട​സ്സ​ങ്ങ​ൾ എ​ല്ലാ​വ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു.

ഇ​തി​നി​ട​യി​ൽ കു​റ​ച്ചു​ഭാ​ഗ​ത്ത് മ​ണ്ണ് നി​ര​ത്തി​യ​ത​ല്ലാ​തെ ശേ​ഷി​ക്കു​ന്ന​ത് പ​ഴ​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​കാ​ര​ണം പാ​ത​യി​ൽ മി​ക്ക​യി​ട​ത്തു​മു​ള്ള വെ​ള്ള​ക്കെ​ട്ടും പൊ​ടി​യും ച​ളി​യും കു​ഴി​യും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. ഇ​വി​ടെ​യു​ള്ള ക​ട​ക്കാ​രും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള​വ​ർ വി​ഷ​മി​ക്കു​ക​യാ​ണ്. കെ.​എ​സ്.​ടി.​പി അ​ധി​കൃ​ത​രു​ടെ ഉ​ദാ​സീ​ന​ത മൂ​ല​മാ​ണ്​ നി​ർ​മാ​ണം വൈ​കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam news
News Summary - Slowness in KSTP road construction; People suffering
Next Story