പൈപ്പ് ലൈൻ പൊട്ടിയിട്ട് ആറുമാസം: കുടിവെള്ളം ഓടയിലേക്ക് ഒഴുകുന്നു
text_fieldsജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം
ഓടയിലേക്ക് ഒഴുകുന്നു
കൊല്ലം: കടുത്ത വേനലിൽ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം ഓടയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ആറുമാസമായതായി പരാതി.
മുണ്ടയ്ക്കൽ കലക്ടറുടെ ബംഗ്ലാവിനടുത്തുള്ള കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കാര്യാലയത്തിന് മുന്നിലുള്ള ഓടയിലേക്കാണ് പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്നത്. മുമ്പ് പൊട്ടിയപ്പോൾ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
പമ്പിങ് ഉള്ള സമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്ത ഭാഗത്തുകൂടിയാണ് വീണ്ടും ശക്തിയോടെ വെള്ളം ചീറ്റി ഒഴുകുന്നത്. വെള്ളം റോഡിലേക്ക് ഒഴുകാതെ ഓടയിലേക്ക് പോകുന്നതുകൊണ്ട് കാൽനടക്കാർക്കും ബുദ്ധിമുട്ടില്ല. മാലിന്യംനിറഞ്ഞ ഓടയിൽ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉണ്ടാകാനും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

