എസ്.ഐ.ആർ: ഫോമുകൾ ഓൺലൈനായി സമർപ്പിക്കാം
text_fieldsഎസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ ഇലക്ടറൽ റോൾ നിരീക്ഷക ഡോ.എൻ. വാസുകി
സംസാരിക്കുന്നു
കൊല്ലം: സ്പെഷൽ ഇന്റൻസീവ് റിവിഷന്‍ (എസ്.ഐ.ആര്) വോട്ടർമാരുടെ വിവരങ്ങൾ സമർപ്പിക്കേണ്ട ഫോം 6, നൽകിയ വിവരങ്ങൾ നീക്കം ചെയ്യാനുള്ള ഫോം 7 എന്നിവ ഓൺലൈനായി സമർപ്പിക്കാം. രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ ഇലക്ടറൽ റോൾ നിരീക്ഷക ഡോ.എൻ. വാസുകിയാണ് ഇക്കാര്യം അറിയിച്ചത്.
വോട്ടർമാരുടെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പുതിയ സാങ്കേതിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ആർ പ്രക്രിയയിൽ 2002ലെ പട്ടിക പ്രകാരം മാപ്പ് ചെയ്യാന്‍ സാധിക്കാത്ത വോട്ടർമാരെ കണ്ടെത്താൻ നടത്തുന്ന ഹിയറിങ് പ്രക്രിയയിൽ ആവശ്യമായ സഹകരണം ഉറപ്പാക്കുന്നതിന് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് രാഷ്ട്രീയകക്ഷികള്‍ നിര്‍ദേശം നല്‍കണം എന്നും അവർ ആവശ്യപ്പെട്ടു.
2002ലെ വോട്ടർപട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്ത ജില്ലയിലെ 1,53,927 വോട്ടർമാർക്കുള്ള ഹിയറിങ് 11 നിയോജകമണ്ഡലങ്ങളിൽ പുരോഗമിക്കുകയാണ്. ജനുവരി 22 വരെ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 14നകം ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ തീരുമാനമെടുക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
കലക്ടർ എൻ ദേവിദാസ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ. അനിരുദ്ധൻ (സി.പി.എം), എ. ഇക്ബാൽകുട്ടി (കേരള കോൺഗ്രസ് -എം), ചന്ദ്രബാബു (ആർ.എസ്.പി) അഡ്വ. തൃദീപ് കുമാർ (കോൺഗ്രസ്), എ. ഷാജു (കേരളാ കോൺഗ്രസ് -ബി), വി.എസ്. ജിതിൻ ദേവ് (ബി.ജെ.പി), അഡ്വ. എസ്. വേണുഗോപാൽ (ബി ജെ പി ) എ.ആർ. അരുൺ (ബിജെപി) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

