Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ: പ്രവര്‍ത്തന പുരോഗതി വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെത്തി

text_fields
bookmark_border
എസ്.ഐ.ആർ: പ്രവര്‍ത്തന പുരോഗതി വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെത്തി
cancel
camera_alt

ക​ല​ക്ട​റേ​റ്റി​ലെ എ​സ്.​ഐ.​ആ​ർ സ​ഹാ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ വ​യോ​ധി​ക​യു​മാ​യി​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ർ സം​സാ​രി​ക്കു​ന്നു

Listen to this Article

കൊല്ലം: സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ -2026 രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കർ നേരിട്ടെത്തി. അവലോകനയോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. രണ്ടാംഘട്ട ഹിയറിങ്ങിന് ആവശ്യമായ നിദേശങ്ങളും നല്‍കി. റിവിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപുരോഗതി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എന്‍. ദേവിദാസ് വിശദീകരിച്ചു.

എസ്.ഐ.ആര്‍ വോട്ടേഴ്‌സ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ സി.ഇ.ഒ വിലയിരുത്തി. യോഗത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വെയര്‍ഹൗസിലും പരിശോധന നടത്തി. വിവിധ ലോക്‌സഭാമണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളാണ് വിലയിരുത്തിയത്. വെയര്‍ഹൗസിലെ സി.സി ടി.വി ദൃശ്യങ്ങളും നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR: Chief Electoral Officer arrives to assess progress of work
Next Story