Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:35 AM IST Updated On
date_range 22 March 2022 5:35 AM ISTshoulder കലാട്ടം 2022ന് തുടക്കമായി heading കുളത്തൂപ്പുഴ കേന്ദ്രമാക്കി പരമ്പരാഗത ഉല്‍പന്നങ്ങളുടെ വിപണനകേന്ദ്രം സ്ഥാപിക്കും -പി.എസ്. സുപാല്‍
text_fieldsbookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കേന്ദ്രമാക്കി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പന്നങ്ങളുടെ വിപണനകേന്ദ്രം സ്ഥാപിക്കുന്നതിന് സര്‍ക്കാറില്‍ സമ്മർദം ചെലുത്തുമെന്ന് പുനലൂര്‍ എം.എല്‍.എ പി.എസ്. സുപാല്‍ പറഞ്ഞു. ആദിവാസി പാരമ്പര്യ ഗോത്രകലാ രൂപങ്ങളുടെ പ്രദര്‍ശനവും ലക്ഷ്യമിട്ട് സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച കലാട്ടം- 2022 പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. പരമ്പരാഗത ഉല്‍പന്നങ്ങളുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുധീര്‍, റീനാ ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദ്ദീന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി. ലൈലാബീവി, എസ്. ചന്ദ്രകുമാര്‍, ഷീജാ റാഫി, അംഗങ്ങളായ പി. ജയകൃഷ്ണന്‍, പി.ആര്‍. സന്തോഷ് കുമാര്‍, സുജിത്. എസ്, ഊരുമൂപ്പന്‍ അപ്പുകുട്ടന്‍ കാണി, ടി.ഡി.ഒ. ഷുമിന്‍ എസ്. ബാബു, ടി.ഇ.ഒ ഷിനു ബാബുക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ........... ഫോട്ടോ: കലാട്ടം 2022ന്‍റെ ഭാഗമായി ആദിവാസി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story