Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകട തുറന്ന് വ്യാപാരികൾ; ...

കട തുറന്ന് വ്യാപാരികൾ; അടപ്പിക്കാനെത്തിയ പൊലീസിനെതിരെ പ്രതിഷേധം

text_fields
bookmark_border
കട തുറന്ന് വ്യാപാരികൾ; അടപ്പിക്കാനെത്തിയ പൊലീസിനെതിരെ പ്രതിഷേധം
cancel

അ​ഞ്ചാ​ലും​മൂ​ട്: ക​ണ്ടെ​യ്ൻ​മെൻറ് സോ​ണാ​യ അ​ഞ്ചാ​ലും​മൂ​ട്ടി​ൽ പൊ​ലീ​സ് നി​ർ​ദേ​ശം ലം​ഘി​ച്ച് ക​ട​തു​റ​ന്നു. ക​ണ്ടെ​യ്ൻ​മെൻറ് സോ​ണി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശം നി​ല​വി​ലി​രി​ക്കെ ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​പാ​രി​ക​ൾ എ​ല്ലാ ക​ട​ക​ളും തു​റ​ന്ന​തോ​ടെ പൊ​ലീ​സ് ക​ട​ക​ൾ അ​ട​പ്പി​ക്കാ​നെ​ത്തി.

ഇ​തോ​ടെ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഞ്ച് മ​ണി വ​രെ എ​ന്ന​ത് ഏ​ഴ് മ​ണി വ​രെ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും വ്യാ​പാ​രി​ക​ളും പൊ​ലീ​സും ചേ​ർ​ന്ന ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല.

ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ളു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക​ട​ക​ൾ തു​റ​ക്കു​വാ​നും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തിെൻറ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ വാ​ക്കാ​ൽ ധാ​ര​ണ​യാ​വു​ക​യാ​യി​രു​ന്നു.

ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ത്ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ​ൾ​ക്കൂ​ട്ടം അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:police covid19 containmentzone 
Next Story