Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരളലിയിക്കുന്ന...

കരളലിയിക്കുന്ന കാഴ്ചയായി ശിൽപയും മക്കളും; വേണം നാടിന്റെ കൈതാങ്ങ്

text_fields
bookmark_border
കരളലിയിക്കുന്ന കാഴ്ചയായി ശിൽപയും മക്കളും; വേണം നാടിന്റെ കൈതാങ്ങ്
cancel
camera_alt

ച​ല​ന ശേ​ഷി​യി​ല്ലാ​തെ ക​ഴി​യു​ന്ന ശി​ൽ​പയും മാ​താ​വ് ഗീ​ത​യും

അ​ഞ്ച​ൽ: മ​ക്ക​ൾ​ക്ക് സ​ർ​പ്രൈ​സ് ന​ൽ​കാ​നാ​യി ക്രി​സ്മ​സ് ത​ലേ​ന്ന് വി​ദേ​ശ​ത്തു​നി​ന്നും പ​റ​ന്നി​റ​ങ്ങി​യ​താ​ണ് ശി​ൽ​പ. എ​ന്നാ​ൽ വി​ധി കാ​ത്തു​വെ​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. ആ ​യു​വ​തി​യു​ടെ സ്വ​പ്ന​ങ്ങ​ളും കു​ടും​ബ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ളും അ​പ​ക​ടം ത​ക​ർ​ത്തെ​റി​ഞ്ഞ​പ്പോ​ൾ നാ​ടി​ന്റെ കൈ​താ​ങ്ങ് മാ​ത്ര​മാ​ണ് ഇ​നി ആ​ശ്ര​യം.

ത​ടി​ക്കാ​ട് മ​തു​ര​പ്പ പ്ര​ഭു​ൽ വി​ലാ​സ​ത്തി​ൽ ശി​ൽ​പ​യാ​ണ് അ​പ​ക​ട​മേ​ൽ​പ്പി​ച്ച ദു​രി​ത​ജീ​വി​ത​ത്തി​ൽ നി​ന്ന് ര​ക്ഷ​തേ​ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. വാ​ട​ക വീ​ട്ടി​ൽ ച​ല​ന​മ​റ്റ ശ​രീ​ര​വു​മാ​യി മ​ക്ക​ളെ പോ​ലും ലാ​ളി​ക്കാ​നാ​വാ​തെ ഒ​രേ കി​ട​പ്പാ​ണ്.

ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ടി​ലെ എ​മി​റേ​റ്റ്സ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു എം.​എ​സ് സി ​കെ​മി​സ്ട്രി​യും പി.​എ​ച്ച്.​ഡി​യു​മു​ള്ള ശി​ൽ​പ​ക്ക് ജോ​ലി. പു​തി​യൊ​രു ഇ​ന്ത്യ​ൻ ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി ആ​റി​ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് ഡി​സം​ബ​ർ 24ന് ​ശി​ൽ​പ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. മ​ക്ക​ളാ​യ ദേ​വ​കി​യെ​യും (ഒ​ന്നാം ക്ലാ​സ്) ദേ​വ​ദ​ത്തി​നെ​യും (എ​ൽ.​കെ.​ജി) സ​ർ​പ്രൈ​സ് ആ​യി കാ​ണാ​ൻ വേ​ണ്ടി അ​മ്മ ഗീ​ത​യെ മാ​ത്ര​മാ​ണ് വ​രു​ന്ന വി​വ​രം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഡി​സം​ബ​ർ 24ന് ​ഉ​ച്ച​ക്ക് 12.30ന് ​എ​യ​ർ​പോ​ർ​ട്ടി​ലി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് തി​രി​ച്ച ശി​ൽ​പ സ​ഞ്ച​രി​ച്ച ടാ​ക്സി​യി​ൽ നി​ല​മേ​ൽ വെ​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. 1.05ന് ​അ​മ്മ തി​രി​കെ വി​ളി​ച്ച​പ്പോ​ൾ ഫോ​ണെ​ടു​ത്ത​ത് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ആ​ദ്യം ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട് മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​ക്കൊ​ടു​വി​ൽ ജീ​വ​ൻ തി​രി​കെ കി​ട്ടി​യെ​ങ്കി​ലും ശി​ൽ​പ​യു​ടെ ജീ​വി​തം ഇ​ന്നും കി​ട​ക്ക​യി​ലാ​ണ്.

അ​പ​ക​ട​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വി​ന്റെ സം​ര​ക്ഷ​ണ​മോ പി​ന്തു​ണ​യോ ശി​ൽ​പ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മ​ട​ക്കം വി​റ്റാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. നി​ല​വി​ൽ മ​തു​ര​പ്പ​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. പി​ഞ്ചു​മ​ക്ക​ളു​ടെ​യും പ്രാ​യ​മാ​യ അ​മ്മ​യു​ടെ​യും മു​ന്നി​ൽ നി​സ്സ​ഹാ​യ​യാ​യി കി​ട​ക്കു​ന്ന ശി​ൽ​പ​യു​ടെ കാ​ഴ്ച ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ര​ള​ലി​യി​ക്കു​ന്ന​താ​ണ്. നാ​ട്ടു​കാ​രു​ടെ ചെ​റി​യ സ​ഹാ​യ​ങ്ങ​ൾ കൊ​ണ്ടാ​ണ് നി​ല​വി​ൽ ഈ ​കു​ടും​ബം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.ശി​ൽ​പ​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് കു​ടും​ബം. തു​ട​ർ​ചി​കി​ത്സ​ക്കും മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​നു​മാ​യി നാ​ട്ടു​കാ​ർ സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സ​മി​തി പ്ര​സി​ഡ​ൻ​റ് ജി. ​അ​ശോ​ക​ന്റെ​യും ശി​ൽ​പ​യു​ടെ അ​മ്മ ഗീ​ത​യു​ടെ​യും പേ​രി​ൽ എ​സ്.​ബി.​ഐ​യു​ടെ പ​ന​ച്ച​വി​ള ബ്രാ​ഞ്ചി​ൽ ജോ​യ​ന്റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 44589452472 (എ​സ്.​ബി.​ഐ പ​ന​ച്ച​വി​ള)

ഐ.​എ​ഫ്.​എ​സ്.​സി: SBIN0012880. ഫോ​ൺ: 9846050125, 94468 44765. വി​ലാ​സം: ശി​ൽ​പ, പ്ര​ഭു​ൽ​വി​ലാ​സം, മ​തു​ര​പ്പ, ത​ടി​ക്കാ​ട് പി.​ഒ അ​ഞ്ച​ൽ കൊ​ല്ലം, പി​ൻ- 691306. ഫോ​ൺ: 8943627943.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helphelpdeskKollamAccidents
News Summary - Shilpa and her children are a heart-wrenching sight; the nation needs support
Next Story