Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര സെന്‍റ്​...

കൊട്ടാരക്കര സെന്‍റ്​ ഗ്രിഗോറിയോസ്​ കോളജിൽ കെ.എസ്​.യു, എസ്.എഫ്.ഐ ഏറ്റുമുട്ടൽ

text_fields
bookmark_border
sfi ksu clash in St. Gregorios College in Kottarakkara
cancel

കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ്​ കോ​ളജി​ൽ കെ.​എ​സ്.​യു, എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു​സം​ഭ​വം. ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രു​ഭാ​ഗ​ത്തു​മാ​യി അ​ഞ്ച്​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു. കെ.​എ​സ്.​യു, എ​സ്.​എ​ഫ്.​ഐ വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ട്​​സ് ആപ്പി​ൽ തു​ട​ങ്ങി​യ ത​ർ​ക്ക​മാ​ണ്​ സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​യ​ത്.

ഇ​രു വി​ഭാ​ഗ​ത്തെ​യും വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തുകണ്ടെത്തി​യ ആ​ൺ​കു​ട്ടി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും യൂ​നി​വേ​ഴ്​​സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​റു​മാ​യ ഒ​ന്നാം വ​ർ​ഷ ബി.​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി എം.​ആ​ർ. അ​ജു, മൂ​ന്നാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി ന​ഹാ​സ്, കെ.​എ​സ്.​യു. പ്ര​വ​ർ​ത്ത​ക​രാ​യ ബോ​ബി​ൻ, ടി.​ജി. അ​ഭി​ജി​ത്ത്, സൂ​ര​ജ് എ​ന്നി​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​രു വി​ഭാ​ഗ​ത്തെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​നിട​യാ​ക്കി​യ വ​നി​താ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും പൊ​ലീ​സ്​ ന​ട​പ​ടി സ്വീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്.​എ​ഫ്.​ഐ വി​ജ​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkaraKSU SFI clash
News Summary - sfi ksu clash in St. Gregorios College in Kottarakkara
Next Story