പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; തടവും പിഴയും ശിക്ഷ
text_fieldsകൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 20 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. ചെന്താപ്പൂര് ചിറയിൽ വീട്ടിൽ സജീവിനെയാണ് കൊല്ലം ഫസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതി തടവ് ശിക്ഷിച്ചത്. ബന്ധുവായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിനാണ് ശിക്ഷ.
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി സ്പെഷൽ ജഡ്ജിയായ രമേശ്കുമാറാണ് 20 വർഷത്തെ തടവ് ശിക്ഷയും ഒരു ലക്ഷംരൂപ പിഴയും വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി.
കിളികൊല്ലൂർ എസ്.ഐ സുകേഷ് രജിസ്റ്റർ ചെയ്ത കേസിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ എൻ. ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സ്വാതി, സന്തോഷ്, എ.എസ്.ഐ സജീല, സി.പി.ഒ അനിത, സിന്ധു എന്നിവർ ഉൾപ്പെട്ട സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് വിധി.

