അഞ്ചുവയസ്സുകാരിയോട് അതിക്രമം; വയോധികൻ പിടിയിൽ
text_fieldsഇരവിപുരം: അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികൻ പിടിയിൽ. ഇരവിപുരം കയ്യാലയ്ക്കൽ അനുഗ്രഹ നഗർ 82ൽ റംസിയാ മൻസിലിൽ എ. അഷറഫാണ് (61) പിടിയിലായത്. ലൈംഗികാതിക്രമം കുട്ടി മാതാവിനോട് വിവരം പറയുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ പരാതി അറിയിക്കുകയുമായിരുന്നു.
ഇരവിപുരം സ്റ്റേഷനിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, എസ്.സി.പി.ഒമാരായ രാജീവ്, ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

