Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്യാമറ കണ്ണിൽ കുടുങ്ങി; കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി
text_fieldsbookmark_border
പുനലൂര്‍: ജപ്പാന് കുടിവെള്ള പദ്ധതിയുടെ പരവട്ടത്തെ ലഗൂണ്‍ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ വാഹനം പുനലൂർ പൊലീസ് കണ്ടെത്തി. നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ നിന്നാണ് വാഹനത്തെകുറിച്ച് സൂചന ലഭിച്ചത്. ഒക്ടോബര്‍ നാലിന് രാത്രിയാണ് വാഹനത്തിൽ മാലിന്യം എത്തിച്ചത്. നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസിന് നല്‍കിയതിനെ തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തു.
വാഹന ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എട്ട് എ.ഐ കാമറ ഉൾപ്പടെ നഗരസഭ പ്രദേശങ്ങളിൽ 21 കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും കാമറ പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കി. മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയാല്‍ ഭീമമായ പിഴ അടക്കം കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
.
Next Story

