Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​​ത്രീ​ക​ൾ​ക്ക്...

സ്​​ത്രീ​ക​ൾ​ക്ക് അ​ശ്ലീ​ല വി​ഡി​യോ അ​യ​ച്ച യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
സ്​​ത്രീ​ക​ൾ​ക്ക് അ​ശ്ലീ​ല വി​ഡി​യോ അ​യ​ച്ച യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

സൈ​നു​ദ്ദീ​ൻ കു​ട്ടി

കൊ​ല്ലം: ഫേ​സ്​​​ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ സ്​​ത്രീ​ക​ൾ​ക്ക് അ​ശ്ലീ​ല വി​ഡി​യോ അ​യ​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് ചേ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം കോ​ട്ട​യ്​​ക്ക്​​പു​റം തേ​വ​ല​ശ്ശേ​രി മു​ക്കി​ന് സ​മീ​പം പീ​ടി​ക​ത്ത​റ​യി​ൽ സൈ​നു​ദ്ദീ​ൻ കു​ട്ടി​യാ​ണ്​ (39- ഷ​റ​ഫു​ദ്ദീ​ൻ) അ​റ​സ്​​റ്റി​ലാ​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്​​ത്രീ​ക​ളെ സൗ​ഹൃ​ദ​ത്തി​ലാ​ക്കി അ​വ​രു​മാ​യി ചാ​റ്റ് ചെ​യ്ത് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും അ​യ​ക്കു​ക​യാ​യി​രു​ന്നു. അ​ശ്ലീ​ല വി​ഡി​യോ ല​ഭി​ച്ച ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് ന​ൽ​കി​യ പ​രാ​തി​യാ​ണ് ഇ​യാ​ളെ പൊ​ലീ​സ്​ പി​ടി​യി​ലാ​ക്കി​യ​ത്. കൊ​ല്ലം സൈ​ബ​ർ ൈക്രം ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വി​ദേ​ശ​ത്തു​െ​വ​ച്ച് സൃ​ഷ്​​ടി​ച്ച സ്​​ത്രീ​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ െപ്രാ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് സ്​​ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി​യ​ത്.

തു​ട​ർ​ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​യാ​ളു​ടെ ഫോ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കേ​ര​ള​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് സ്​​ത്രീ​ക​ളു​മാ​യി ഇ​യാ​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ സി ​ബ്രാ​ഞ്ച് എ.​സി.​പി സോ​ണി ഉ​മ്മ​ൻ കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ ൈക്രം ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ എ​ച്ച്. മു​ഹ​മ്മ​ദ് ഖാ​ൻ, എ​സ്.​ഐ​മാ​രാ​യ മ​നാ​ഫ്, അ​ജി​ത്ത്, എ.​എ​സ്.​ഐ നി​യാ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, സ​തീ​ശ്, രാ​ജി​മോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

അ​പ​രി​ചി​ത​രാ​യ സ്​​ത്രീ​ക​ളു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദ​ത്തി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​സ്വാ​ഭി​ക​മാ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ പൊ​ലീ​സ്​ സ​ഹാ​യം തേ​ട​ണ​മെ​ന്നും സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenpornographic video
News Summary - Sending pornographic videos to women; arrested
Next Story