സെക്ടറൽ മജിസ്ട്രേറ്റിനുനേരെ അതിക്രമം; യുവാവിനെതിരെ പരാതി
text_fieldsശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ പരിശോധനക്കെത്തിയ സെക്ടറൽ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. പടിഞ്ഞാറേകല്ലട ഉള്ളുരുപ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ വിഭാഗത്തിൽ പരിശോധനക്കെത്തിയ സെക്ടറൽ മജിസ്ട്രേറ്റ് രഘുകുമാറിനെയാണ് കോവിഡ് ദ്രുതകർമ സേന പ്രവർത്തകനായ ഐത്തോട്ടുവ സ്വദേശി തടഞ്ഞുെവക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മദ്യലഹരിയിൽ ബഹളം െവച്ചുകൊണ്ടിരിക്കുകയായിരുന്നു യുവാവ്.
ആ സമയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കെത്തിയതാണ് സെക്ടറൽ മജിസ്ട്രേറ്റ്. ജോലി തടസ്സപ്പെടുത്തിയതിനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനും യുവാവിന് പിഴ ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകുകയും ചെയ്തു.

