Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോട്ടുകളിൽ മിന്നൽ...

ബോട്ടുകളിൽ മിന്നൽ പരിശോധന; നിരവധി തമിഴ് തൊഴിലാളികളെ കണ്ടെത്തി

text_fields
bookmark_border
fishing-boats
cancel
camera_altrepresentational image

കൊല്ലം: വലിയതോതിൽ തമിഴ് തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചിട്ടുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ ബോട്ടുകളിൽ റവന്യൂ, കോസ്​റ്റൽ പൊലീസ്, മറൈൻ, തൊഴിൽ വിഭാഗങ്ങൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി നിരവധി തമിഴ് തൊഴിലാളികളെ കണ്ടെത്തി.

ബോട്ടുകളിൽ കണ്ടെത്തിയ തൊഴിലാളികളുടെ പേര്, ക്വാറൻറീൻ വിവരം, ആൻറിജൻ ടെസ്​റ്റ്​ നടത്തിയ വിവരം, തൊഴിലാളികളെ കൊണ്ടുവന്ന ആളുകൾ, പോർട്ടലിൽ രജിസ്​റ്റർ ചെയ്ത വിവരം എന്നിവ ശേഖരിച്ചു.

ബോട്ടുകളിൽ താമസിച്ച തമിഴ് തൊഴിലാളികൾക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ശേഖരിച്ച വിവരങ്ങൾ തുടർപരിശോധനക്കായി ആരോഗ്യ, തൊഴിൽ, പൊലീസ് വിഭാഗങ്ങൾക്ക്​ കൈമാറി.

കൊല്ലം ആർ.ഡി.ഒ സി.ജി. ഹരികുമാർ, കോസ്​റ്റൽ ഇൻസ്‌പെക്ടർ എസ്. ഷെറീഫ്, അസി.ഡയറക്ടർ ഫിഷറീസ് കെ. നൗഷർഖാൻ, അസി. ലേബർ ഓഫിസർ സുജിത്, ശ്രീകുമാർ, കോസ്​റ്റൽ എ.എസ്.ഐ പ്രശാന്തൻ എന്നിവർ പങ്കെടുത്തു.

ബോട്ടി​െൻറ രജിസ്ട്രേഷൻ വിവരം, ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്ത വിവരം, ക്വാറൻറീൻ പൂർത്തിയാക്കി എന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആൻറിജൻ ടെസ്​റ്റ്​ നടത്തി നെഗറ്റിവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ നീണ്ടകര കോസ്​റ്റൽ പൊലീസ് സ്​റ്റേഷനിൽ മത്സ്യബന്ധനത്തിന്​ പോകുംമുമ്പ് ഹാജരാക്കണം. യോഗ്യമെന്ന്​ തോന്നുന്നവയുടെ ലിസ്​റ്റ്​ ഫിഷറീസ് വകുപ്പിന് കൈമാറും.

അതിനനുസരിച്ച് മത്സ്യബന്ധനത്തിന് പാസ് നൽകും. കടലിൽ​െവച്ചോ കരയിൽ അടുപ്പിക്കുമ്പോഴോ പരിശോധന നടത്തുന്ന സമയം ലിസ്​റ്റ്​ പ്രകാരം തന്ന തൊഴിലാളികൾ മാത്രമേ ഉണ്ടാകാവൂ.

നിയമം ലംഘിച്ചാൽ കേസ് രജിസ്​റ്റർ ചെയ്​ത്​ ബോട്ടി​െൻറ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boatTamil NadukollamCovid 19
Next Story