നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ മലയാളി വിദ്യാർഥിക്കായി തെരച്ചിൽ തുടരുന്നു
text_fieldsഅനന്തുകൃഷ്ണ
കൊല്ലം: സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ കൊല്ലം സ്വദേശിയായ വിദ്യാർഥിക്കായി തെരച്ചിൽ തുടരുന്നു.കാനഡ കോൺസ്റ്റഗോ സർവകലാശാല എൻജിനീയറിങ് എം.എസ് വിദ്യാർഥി കൊല്ലം ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ അഡ്വ. കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണയെയാണ് കാണാതായത്. കാനഡ മലയാളി സമാജം, വെൾപൂൾ മലയാളി സമാജം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അധികൃതരുമായി ബന്ധപ്പെട്ട് തെരച്ചിൽ ഉൗർജിതമാക്കി.
ആഴം കൂടിയ പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. എൻ.ആർ.പി.എസ് മറൈൻ യൂനിറ്റ്, യുനൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ്, കാനേഡിയൻ കോസ്റ്റ് ഗാർഡ്, നയാഗ്ര ജെറ്റ് ബോട്ടസ് എന്നിവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തെരച്ചിൽ തുടരുന്നത്. ആഗസ്റ്റ് ഒന്നിനാണ് അനന്തുവിനെ ഒഴുക്കിൽപെട്ട് കാണാതായത്. സഹപാഠിയായ തമിഴ്നാട് സ്വദേശിനിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

