ഭീതിപരത്തി തെരുവുനായ്ക്കൾ, അധികൃതർക്ക് നിസ്സംഗത
text_fieldsകരിക്കോട് ബസ് സ്റ്റോപ്പ് തെരുവുനായ്ക്കള് കൈയടക്കിയതിനെതുടര്ന്ന് വിദ്യാർഥികള് ബസ്സ്റ്റോപ്പിന് പുറത്ത് ബസ് കാത്തുനില്ക്കുന്നു
കിളികൊല്ലൂര്: കരിക്കോട് ബസ് സ്റ്റോപ്പില് തെരുവുനായ് ശല്യം രൂക്ഷമായതോടെ വിദ്യാർഥികളും യാത്രക്കാരും ദുരിതത്തില്. നിരവധി സ്കൂളുകളും കോളജുകളും സമീപമായുള്ള കരിക്കോട് ജങ്ഷനിലെ ബസ് സ്റ്റോപ്പാണ് തെരുവുനായ്ക്കള് കൈയടക്കിയിരിക്കുന്നത്. നായ്ക്കളെ പേടിച്ച് യാത്രക്കാര് റോഡിലേക്കിറങ്ങി നില്ക്കുകയാണ്. ഇരുചക്ര വാഹനയാത്രക്കാര്ക്കും തെരുവുനായ്ക്കള് ഭീഷണിയാണ്.
നായ്ക്കളുടെ എണ്ണം ദിനം പ്രതി വർധിച്ചിട്ടും കോര്പറേഷനോ ബന്ധപ്പെട്ട അധികാരികളോ വിഷയം വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുയര്ന്നിട്ടുണ്ട്. ബസ് സ്റ്റോപ്പിന് പുറത്താണ് വിദ്യാർഥികള് ഉള്പ്പെടെയുള്ളവര് ബസ് കാത്തു നില്ക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
അധികൃതരോട് പല തവണ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. തെരുവുനായ്ക്കളെ പിടികൂടുന്നവര്ക്ക് വേതനം നല്കാത്തതിനാലും ഇവര്ക്കുള്ള സൗകര്യങ്ങള് അധികൃതര് ഒരുക്കാത്തതിനാലും നായ് വന്ധീകരണ പദ്ധതി നിലച്ചിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

