Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകാട്ടുപന്നി ആക്രമണം;...

കാട്ടുപന്നി ആക്രമണം; ചക്കുവള്ളിയിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
injured
cancel
camera_alt

പ​രി​ക്കേ​റ്റ ബാ​ബു,

മ​ഞ്ജു സു​രേ​ഷ് എ​ന്നി​വ​ർ

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ച​ക്കു​വ​ള്ളി​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ജ​നം ഭീ​തി​യി​ൽ. ച​ക്കു​വ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം കി​ഴ​ക്ക് സ​ദ​നം വീ​ട്ടി​ൽ ബാ​ബു, ച​രു​വി​ള കി​ഴ​ക്ക​തി​ൽ മ​ഞ്ജു സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ നി​ല​വി​ൽ​ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. കൊ​ല്ലം - തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ച​ക്കു​വ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നും പോ​രു​വ​ഴി ഗ​വ.​ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​നും ഇ​ട​യി​ലാ​ണ് കാ​ട്ടു​പ​ന്നി ഇ​വ​രെ ഉ​പ​ദ്ര​വി​ച്ച​ത്.

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ച​ക്കു​വ​ള്ളി മേ​ഖ​ല ഭീ​തി​യി​ലാ​ണ്. ടൗ​ണി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള ക്വാ​ർ​ട്ടേ​ഴ്സ് കാ​ടു മൂ​ടി കി​ട​ക്കു​ന്ന​താ​ണ് വ​ന്യ​ജീ​വി​ക​ൾ ത​മ്പ​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​താ​നും മാ​സം മു​മ്പ് ഇ​തേ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന വാ​ർ​ത്ത നാ​ട്ടി​ൽ ഭീ​തി പ​ട​ർ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWild Boar MenaceAttack
News Summary - wild boar attack- Two people including a woman were injured in Chakkuvalli
Next Story