Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightപടിഞ്ഞാറേ കല്ലട...

പടിഞ്ഞാറേ കല്ലട ഫ്ലോട്ടിങ് സോളാർ പ്ലാന്റ് യാഥാർഥ്യത്തിലേക്ക്

text_fields
bookmark_border
പടിഞ്ഞാറേ കല്ലട ഫ്ലോട്ടിങ് സോളാർ പ്ലാന്റ് യാഥാർഥ്യത്തിലേക്ക്
cancel
camera_alt

പടിഞ്ഞാറെ കല്ലടയിൽ നിർമിക്കുന്ന ഫ്ലോട്ടിങ് സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന

ഉന്നതതല യോഗം

ശാ​സ്താം​കോ​ട്ട : പ​ടി​ഞ്ഞാ​റേ ക​ല്ല​ട​യി​ൽ നി​ർ​മി​ക്കു​ന്ന ഫ്ലോ​ട്ടി​ങ് സോ​ളാ​ർ പ്ലാ​ന്റ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. വൈ​ദ്യു​തി വി​ല സം​ബ​ന്ധി​ച്ച്‌ നാ​ഷ​ന​ൽ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക്‌ പ​വ​ർ കോ​ർ​പ​റേ​ഷ​നും (എ​ൻ.​എ​ച്ച്‌.​പി.​സി) കെ.​എ​സ്‌.​ഇ.​ബി​യും ധാ​ര​ണ​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് ജീ​വ​നാ​യ​ത്.

യൂ​നി​റ്റ്‌ വൈ​ദ്യു​തി വി​ല സം​ബ​ന്ധി​ച്ച്‌ നാ​ഷ​ന​ൽ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക്‌ പ​വ​ർ കോ​ർ​പ​റേ​ഷ​നും (എ​ൻ.​എ​ച്ച്‌.​പി.​സി) കെ.​എ​സ്‌.​ഇ.​ബി​യും ധാ​ര​ണ​യി​ൽ എ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന്‌ നി​ർ​മാ​ണം നീ​ണ്ടു​പോ​യ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന്‌ ഉ​റ​പ്പാ​യി.

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ഉ​ന്ന​ത​ല​ത​ല യോ​ഗ​ത്തി​ലാ​ണ്‌ ത​ട​സ്സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​ത്‌.

പ​ടി​ഞ്ഞാ​റേ ക​ല്ല​ട​യി​ൽ 350 ഏ​ക്ക​ർ മു​ണ്ട​ക​പാ​ട​ത്താ​ണ് സം​സ്ഥാ​ന​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സോ​ളാ​ർ പ​ദ്ധ​തി വെ​ളി​ച്ചം കാ​ണാ​നൊ​രു​ങ്ങു​ന്ന​ത്.300 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 50 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന മു​ണ്ട​ക​പ്പാ​ട​ത്തെ 350 ഏ​ക്ക​റി​ൽ അ​മ്പ​തേ​ക്ക​റും പ​ഞ്ചാ​യ​ത്തി​ന്റേ​താ​ണ്‌.

ബാ​ക്കി വ​സ്‌​തു ഉ​ട​മ​ക​ൾ ക​ർ​ഷ​ക​രാ​ണ്‌. വ​സ്‌​തു ഉ​ട​മ​ക​ൾ​ക്ക്‌ പ​ദ്ധ​തി ലാ​ഭ വി​ഹി​ത​ത്തി​ന്റെ നാ​ലു ശ​ത​മാ​നം ല​ഭി​ക്കും. ക​ർ​ഷ​ക​ർ അ​ട​ങ്ങു​ന്ന വെ​സ്റ്റ്ക​ല്ല​ട നോ​ൺ ക​ൺ​വ​ൻ​ഷ​ന​ൽ എ​ന​ർ​ജി പ്ര​മോ​ട്ടേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് 25 വ​ർ​ഷ​ത്തേ​ക്ക് ഭൂ​മി എ​ൻ.​എ​ച്ച്.​പി.​സി​ക്ക് പാ​ട്ട​ത്തി​ന്‌ ഏ​റ്റെ​ടു​ത്തു ന​ൽ​കി​യ​ത്. ക​മ്പ​നി​യി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ണ്‌ ഡ​യ​റ​ക്ട​ർ​മാ​ർ. യോ​ഗ​ത്തി​ൽ എ​ൻ.​എ​ച്ച്.​പി.​സി​യി​ലെ​യും കെ.​എ​സ്.​ഇ.​ബി​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWest KalladaFloating Solar Plant
News Summary - West-Kallada-Floating-Solar-Plant
Next Story