Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 7:13 AM GMT Updated On
date_range 29 Nov 2021 7:13 AM GMTദേശീയപാതയിലെ വെള്ളക്കെട്ട്; ചാത്തന്നൂരിൽ ജനം ദുരിതത്തിൽ
text_fieldsചാത്തന്നൂർ: കനത്ത മഴയെ തുടർന്ന് ദേശീയപാതയിലായി ചാത്തന്നൂരിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ അകപ്പെട്ട് നിരവധി ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റു. ചാത്തന്നൂർ തിരുമുക്ക് കെ.എസ്.ഇ.ബി ഓഫിസിനുമുന്നിൽ ഓട അടഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടതാണ് യാത്രാദുരിതത്തിന് കാരണമായത്.
ഇവിടെ കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. അശാസ്ത്രീയമായ റോഡ് നിർമാണത്തിൽ ഉണ്ടായ അപാകതയാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണം. ഓടയിലെ മണ്ണ് നീക്കി ഇവിടെ വെള്ളമൊഴുക്കി വിട്ട് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യമുയർന്നു.
Next Story