ഭാര്യക്കും മക്കൾക്കും നേരെ അതിക്രമം; പ്രതി പിടിയിൽ
text_fieldsശാസ്താംകോട്ട: ഭാര്യക്കും മക്കൾക്കും നേരെ അതിക്രമം നടത്തിയ ആൾ പിടിയിലായി. മൈനാഗപ്പള്ളി കോവൂർ ആകാശ് ഭവനത്തിൽ ജേക്കബ് വൈദ്യ(41)നെയാണ് ശാസ്താംകോട്ട െപാലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ലീനയുടെ പരാതിയിലാണ് അറസ്റ്റ്. ജേക്കബും ലീനയും തമ്മിലുള്ള വിവാഹം 2014 ഏപ്രിൽ മൂന്നിനായിരുന്നു. ഭാര്യവീട്ടുകാർ നൽകിയ 15 പവൻ സ്വർണാഭരണങ്ങളും 1,10,000 രൂപയും ധൂർത്തടിച്ചശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് ലീനയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
ഇവർക്ക് മൂന്ന് കുട്ടികൾ ഉണ്ട്. ജേക്കബിെൻറ ഉപദ്രവം ഭയന്ന് ലീന കുട്ടികളുമായി അമ്മയോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മാർച്ച് 22ന് ജേക്കബ് മദ്യപിച്ച് വീട്ടിലെത്തുകയും കുട്ടികളെയും ലീനയെയും മാതാവിനെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിൽ ലീനയുടെ കൈയുടെ എല്ലിന് പൊട്ടൽ സംഭവിച്ചിരുന്നു. കഴിഞ്ഞദിവസം ഉച്ചക്ക് 2.30ന് ജേക്കബ് മദ്യപിച്ചുവന്ന് വീണ്ടും ലീനക്കും മക്കൾക്കും നേരെ ആക്രമണം നടത്തുകയും നാലുവയസ്സുകാരനായ മകന് സാരമായി പരിക്കേൽക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

