Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightവാർത്തകളും പ്രചാരണവും...

വാർത്തകളും പ്രചാരണവും ചൂടാറാതെ...

text_fields
bookmark_border
വാർത്തകളും പ്രചാരണവും ചൂടാറാതെ...
cancel
camera_alt

എൻ. ഉണ്ണി വോട്ട് തേടിയിറങ്ങുംമുമ്പുള്ള പത്രവിതരണത്തിനിടയിൽ

ശാസ്താംകോട്ട: ചൂടാറാത്ത വാർത്തകളുമായി പുലരി വിരിയും മുമ്പ് വീട്ടുമുറ്റങ്ങളിലെത്തുന്ന പത്ര ഏജൻറ് എൻ. ഉണ്ണിക്ക് തെരഞ്ഞെടുപ്പ്​ വേദിയിൽ പുത്തൻ നിയോഗം.

ശൂരനാട് തെക്ക് പഞ്ചായത്തിലെ കിടങ്ങയം കന്നിമേൽ പതിനാലാം വാർഡിൽനിന്ന് യു.ഡി.എഫ് പാനലിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഉണ്ണി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായി ഏറെക്കാലം പ്രവർത്തിച്ചു. ഇപ്പോൾ കോൺഗ്രസ് ബൂത്ത് പ്രസിഡൻറാണ്. ആറ് വർഷമായി 'മാധ്യമം' മൈനാഗപ്പള്ളി ചെറുപിലാക്കൽ ഏജൻറാണ് 42 കാരനായ ഉണ്ണി.

അതിരാവിലെ പത്രവിതരണം പൂർത്തിയാക്കിയശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. ഓരോ വീട്ടിലെയും സ്വന്തം ആളെന്നൊരു പരിഗണന കിട്ടാൻ പത്രവിതരണം സഹായമാകുന്നതായി ഉണ്ണി പറഞ്ഞു.

ഭാര്യ മഞ്ജുമോളും മക്കളായ അലൻ കൃഷ്ണയും അലിഗകൃഷ്ണയും ഉൾപ്പെടുന്നതാണ് എൻ. ഉണ്ണിയുടെ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatesasthamkottanewspaper agent
News Summary - unni newspaper agent contesting in election
Next Story