Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി ശസ്ത്രക്രിയക്ക് വിധേയയായ വയോധിക മരിച്ചു

text_fields
bookmark_border
nabeesa beevi
cancel
camera_alt

 ന​ബീ​സാ ബീ​വി

Listen to this Article

ശാസ്താംകോട്ട: മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി ശസ്ത്രക്രിയക്ക് വിധേയയായ വയോധിക മരിച്ചു. വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വടക്കതിൽ ഇസ്മയിൽ കുട്ടിയുടെ ഭാര്യ നബീസാ ബീവി ആണ് (78) മരിച്ചത്. ഏതാനും ദിവസം മുമ്പ് ഇവരുടെ തൊണ്ടയിൽ മീൻമുള്ള് തറച്ചിരുന്നു. അസ്വസ്ഥതയെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു. മക്കൾ: നദീറബീവി, സലിം (സൗദി). അബ്ദുൽ സലാം, നസീമ, ലത്തീഫ്, ഷാജഹാൻ (സൗദി), ഹാരീസ്. മരുമക്കൾ. ജമാലുദ്ദീൻ കുഞ്ഞ്, പാരിഷാ ബീവി (കുടുംബ കോടതി ചവറ), ജമീലാബീവി, അബ്ദുൽ സലാം, റംലാ ബീവി, ഷജീല, ഷാഹിന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Undergoing surgery The old woman died
Next Story