Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightമലനട ഉത്സവത്തിനിടെ...

മലനട ഉത്സവത്തിനിടെ നിരവധി പേരെ മർദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

text_fields
bookmark_border
മലനട ഉത്സവത്തിനിടെ നിരവധി പേരെ മർദിച്ച രണ്ട് പേര്‍ അറസ്റ്റില്‍
cancel
Listen to this Article

ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി പെ​രു​വി​രു​ത്തി മ​ല​ന​ട ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ നി​ര​വ​ധി പേ​രെ മ​ർ​ദി​ച്ച ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം​മു​റി ജി​പി​ന്‍ സ​ദ​ന​ത്തി​ല്‍ ബി​പി​ന്‍(25), ശൂ​ര​നാ​ട് വ​ട​ക്ക് പാ​തി​രി​ക്ക​ല്‍ രാ​ഹു​ല്‍ ഭ​വ​നി​ല്‍ ര​ഞ്ജി​ത്ത് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്‌. നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളെ ശൂ​ര​നാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​ല​ക്കു​ട മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി നി​യ​മി​ച്ച വ​ള​ന്റി​യ​ര്‍മാ​രാ​ണ് ഇ​രു​വ​രും.

മാ​ര്‍ച്ച് 25 ന് ​വൈ​കീ​ട്ട് ഏ​ഴോ​ടെ വ​ള​ന്‍റി​യ​ര്‍മാ​രി​ല്‍ ഒ​രു വി​ഭാ​ഗം ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​വ​രെ​യും ക​ര​ക്കെ​ട്ട് ഭാ​ര​വാ​ഹി​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര​ക്കെ​ട്ട് ഭാ​ര​വാ​ഹി​ക​ളാ​യ പോ​രു​വ​ഴി ന​ടു​വി​ലേ​മു​റി പൈ​ങ്ങാ​ട്ട​ഴി​ക​ത്ത് വീ​ട്ടി​ല്‍ പ്രി​യ​ന്‍ കു​മാ​ര്‍, രാ​ധാ​കൃ​ഷ്ണ പി​ള്ള എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍ന്ന് നാ​ട്ടു​കാ​രും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യും ശൂ​ര​നാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ശൂ​ര​നാ​ട് എ​സ്.​ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ ജേ​ക്ക​ബ്, ച​ന്ദ്ര​മോ​ന്‍, എ.​എ​സ്.​ഐ റ​ഷീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedmalanada festival
News Summary - Two arrested for beating several people during malanada festival
Next Story