പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കണ്ണൂർ ജില്ലയിൽ താമസിപ്പിച്ച് പീഡിപ്പിച്ച മൂന്നംഗ സംഘം ശൂരനാട് പൊലീസിെൻറ പിടിയിലായി. മൂന്നു പേരെയും പോക്സോ നിയമപ്രകാരം ജയിലിൽ അടച്ചു.
ശൂരനാട് വടക്ക് തെക്കേമുറി പുത്തൻവിള കിഴക്കേതിൽ നിയാസ് (26), പോരുവഴി തറയിൽ പുത്തൻ വീട്ടിൽ ശ്യാം കുമാർ (24), കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കടവ് ഭാഗത്ത് കുനിയിൽ റഹിം (42) എന്നിവരെയാണ് ശൂരനാട് എസ്.എച്ച്.ഒ എ.ഫിറോസ്, എസ്.ഐ പി. ശ്രീജിത്ത്, എ.എസ്.ഐമാരായ മധു, ഹർഷാദ്, റഷീദ്, ഹരി, സി.പി.ഒ വിജേഷ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഏറെ നാളുകളായി നിയാസ് ശ്രമിച്ചുവരുകയായിരുന്നു. ആ ശ്രമങ്ങൾ വിഫലമായപ്പോഴാണ് സുഹൃത്തുക്കളായ റഹീമിെൻറയും ശ്യാം കുമാറിെൻറയും സഹായം തേടിയത്

