Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നു​പേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായവർ

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട്, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ എം.​ഡി.​എം.​എ​യു​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യ​ട​ക്കം മൂ​ന്നു​​പേ​ർ പി​ടി​യി​ലാ​യി. ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട് പൊ​ലീ​സ് സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശൂ​ര​നാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തൊ​ടി​യൂ​ർ പാ​ല​ത്തി​നു സ​മീ​പം പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന്​ ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ലു​ള്ള ലോ​ഡ്ജി​ൽ​നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന്​ ല​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി. ശാ​സ്താം​കോ​ട്ട പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഭ​ര​ണി​ക്കാ​വ് ജ​ങ്ഷ​നി​ലു​ള്ള ലോ​ഡ്ജി​ൽ​നി​ന്നും ര​ണ്ടു യു​വാ​ക്ക​ൾ എം.​ഡി.​എം.​എ യു​മാ​യി പി​ടി​യി​ലാ​യ​ത്.

ച​ങ്ങ​നാ​ശ്ശേ​രി പു​ഴ​വാ​ത് കി​ഴ​ക്കും​മു​റി​യി​ൽ അം​ജി​ത്ത് (19), ച​ങ്ങ​നാ​ശ്ശേ​രി വെ​ട്ടി​തു​രു​ത്ത് മു​ട്ടേ​ൽ പു​ര​യി​ടം വീ​ട്ടി​ൽ റി​യാ​ൻ നി​യാ​സ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും വി​പ​ണി​യി​ൽ 25,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 7.2 ഗ്രാം ​എം.​ഡി.​എം.​എ​യും, ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള 15 പാ​ക്ക​റ്റ് ഒ.​ബി.​സി പേ​പ്പ​റു​ക​ളും എം.​ഡി.​എം.​എ വ​ലി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും 20,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ലു​ള്ള ഒ​രു ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണി​വ​ർ. ര​ണ്ടു മാ​സ​മാ​യി ഈ ​ലോ​ഡ്ജി​ലാ​ണ് താ​മ​സം. ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ൽ​ത​ന്നെ​യു​ള്ള ഒ​രാ​ളാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ഇ​ത് എ​ത്തി​ക്കു​ന്ന​തെ​ന്നും, ഒ​രു ഗ്രാ​മി​ന് 3500 രൂ​പ വെ​ച്ചാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും പൊ​ലീ​സി​ന് ഇ​വ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ ബാ​ഗി​നും പ​ഴ്സി​നും ഉ​ള്ളി​ലാ​ണ് എം.​ഡി.​എം.​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ശാ​സ്താം​കോ​ട്ട ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. ഷെ​രീ​ഫി​ന്റെ നേ​ത‍ൃ​ത്വ​ത്തി​ൽ ശൂ​ര​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ൺ, ശൂ​ര​നാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു പി​ള്ള, ശാ​സ്താം​കോ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. ഷാ​ന​വാ​സ്, ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ ഹ​രി​ലാ​ൽ, ജേ​ക്ക​ബ്, സി.​പി.​ഒ ശ്രീ​കാ​ന്ത്, മ​നു, കി​ഷോ‍ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmdma casemdma seized
News Summary - Three people including a minor were arrested with MDMA
Next Story