Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2026 12:42 PM IST Updated On
date_range 11 Feb 2026 12:42 PM ISTലഹരിവസ്തുക്കളുമായി മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
camera_alt
പിടിയിലായ പ്രതികൾ
Listen to this Article
ശാസ്താംകോട്ട: മാരക മയക്കുമരുന്ന് ഉൾപ്പെടെ ലഹരി വസ്തുക്കളുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. 4.926 ഗ്രാം മെത്താഫെറ്റമിൻ, 45 ഗ്രാം കഞ്ചാവ് എന്നിവ കടത്തിയ രണ്ട് ബൈക്കുകൾ സഹിതം അജ്മൽ ഷാ, ബിലാൽ, റമീസ് എന്നിവരാണ് പിടിയിലായത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പതാരം, തൊടിയൂർ, തഴവ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റമീസ് മുൻ കാപ്പ കേസിലെ പ്രതിയും മറ്റുരണ്ടുപേരും മുൻ എൻ.ഡി.പി.എസ് കേസിലെ പ്രതികളുമാണ്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ വഹാബ്, പ്രിവന്‍റിവ് ഓഫിസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്‍റീവ് ഓഫിസർ ഗ്രേഡ് വിജു, സി.ഇ.ഒമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു അതുൽ, ജിയോ ഷിബി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

