ദുരിതമായി തെറ്റിക്കുഴി-കക്കാക്കുന്ന് റോഡ്
text_fieldsതകർന്നുകിടക്കുന്ന തെറ്റിക്കുഴി-കക്കാക്കുന്ന് റോഡ്
ശാസ്താംകോട്ട: കൊല്ലം - തേനി ദേശീയപാതയിൽനിന്ന് ശാസ്താംകോട്ട, പോരുവഴി, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലേക്ക് എത്താനുള്ള തെറ്റിക്കുഴി-കക്കാക്കുന്ന് റോഡ് തകർന്നു. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സ്കൂട്ടർ യാത്രികർ വീണ് പരിക്കേൽക്കുന്നത് പതിവാണ്. കുഴികളിൽ വീണ് വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവഴി ഓട്ടം വരാറില്ല.
റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് സർവിസ് നടത്തിയിരുന്ന രണ്ട് സ്വകാര്യ ബസുകളും യാത്ര അവസാനിപ്പിച്ചു. ഇതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾ പുറംലോകത്ത് എത്താൻ വലയുകയാണ്. കുന്നത്തൂർ ബാലൻ ജില്ല പഞ്ചായത്തംഗമായിരിക്കെ 2001ലാണ് റോഡ് ആദ്യമായും അവസാനമായും ടാർ ചെയ്തത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും റോഡ് ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

